Challenger App

No.1 PSC Learning App

1M+ Downloads

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1857 മെയ്‌ 20ന്‌, ഉത്തര്‍പ്രദേശിലെ മീററ്റിലാണ്‌ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്‌.

2.മംഗൾ പാണ്ഡെയാണ്‌ 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി.

3.വിപ്ലവകാരികളുടെ സമുന്നതധീരനേതാവ്‌ എന്ന്‌ സര്‍. ഹ്യൂഗ് റോസ് വിശേഷിപ്പിച്ചത്‌ റാണി ലക്ഷ്മി ഭായിയെയാണ്.

4.'ശിപായി ലഹള' എന്നും 'ചെകുത്താന്റെ കാറ്റ്' എന്നും ഇംഗ്ലീഷുകാർ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചു.

 

A1,2,3

B2,3,4

C3,4

D1,2,3,4

Answer:

B. 2,3,4

Read Explanation:

"ഒന്നാം സ്വാതന്ത്ര്യസമരം" എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് 1857- ലെ മഹത്തായ വിപ്ലവം. 1857 മെയ്‌ 10ന്‌, ഉത്തര്‍പ്രദേശിലെ മീററ്റിലാണ്‌ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്‌. മംഗൾ പാണ്ഡെയാണ്‌ 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി.1857 ഏപ്രിൽ 8ന് അദ്ദേഹത്തെ തൂക്കിലേറ്റി. 1857ലെ വിപ്ലവത്തിന്‌ ഝാൻസിയില്‍ നേതൃത്വം നല്‍കിയത്‌ ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ് ആയിരുന്നു.വിപ്ലവകാരികളുടെ സമുന്നതധീരനേതാവ്‌ എന്ന്‌ സര്‍. ഹ്യൂഗ് റോസ് ബഹുമാനപൂർവ്വം വിശേഷിപ്പിച്ചത്‌ റാണി ലക്ഷ്മി ഭായിയെയാണ്. 'ശിപായി ലഹള' എന്നും 'ഡെവിൾസ് വിൻഡ്' (ചെകുത്താന്റെ കാറ്റ്) എന്നും ഇംഗ്ലീഷുകാർ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചു.


Related Questions:

1857 ലെ ഒന്നാം സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. 1856 മുതൽ നൽകിയ പുതിയ തരം Enfield P - 53 തോക്കിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് വാർത്ത പ്രചരിപ്പിക്കപ്പെട്ടത് സമരത്തിന് കാരണമായി 
  2. 1857 മെയ് 10 ന് മീററ്റിലെ പട്ടാളക്കാർ പരസ്യമായി ലഹള ആരംഭിച്ചു 
  3. ഹുമയൂണിന്റെ ശവകുടീരത്തിൽ അഭയം തേടിയ ബഹദൂർ ഷാ രണ്ടാമൻ മേജർ വില്യം ഹോഡ്സണിന്റെ നേതൃത്വത്തിലുള്ള കമ്പനി പട്ടാളത്തിന് മുന്നിൽ കിഴടങ്ങി 
    1857 വിപ്ലവത്തെ 'വാണിജ്യ മുതലാളിത്തത്തിനെതിരായ ഫ്യുഡലിസത്തിൻ്റെ അവസാന നിലപാട്' എന്ന് വിശേഷിപ്പിച്ചത് ആര് ?
    1857 ലെ വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പലായനം ചെയ്ത വിപ്ലവകാരി ആര് ?
    മൂന്നാം നെപ്പോളിയൻ എന്നറിയപ്പെട്ടത് ?

    Which of the following is known as the First War of Indian Independence?

    1. Indian Rebellion of 1857
    2. Indian Mutiny of 1857
    3. Indian Independence Act of 1857