App Logo

No.1 PSC Learning App

1M+ Downloads

ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) ഗവൺമെൻ്റിന്  അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ  പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.

2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും. 

3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.

4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

A1, 2, 3, 4

B1, 2, 3

C1, 3, 4

D1, 3

Answer:

A. 1, 2, 3, 4

Read Explanation:

ഗവൺമെൻ്റിനെ വിമർശിക്കുന്നതുൾപ്പെടെയുള്ള വിവിധ അവകാശങ്ങൾ ഭരണഘടന ജനങ്ങൾക്ക് നൽകുന്നു.


Related Questions:

' ജനാധിപത്യത്തിൻ്റെ കളിത്തൊട്ടിൽ ' എന്നറിയപ്പെടുന്നത് ?
How many Articles and Schedules were originally there in the Indian Constitution?
Who among the following was not a member of the Drafting Committee?
Which of the following countries have an Unwritten Constitution?
The declaration that Democracy is a government “of the people, by the people, for the people” was made by