App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.

2.മലയാളി ആയ ഡോക്ടർ വർഗീസ് കുര്യൻ ആണ് ധവള വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

C. 1ഉം 2ഉം ശരിയാണ്.

Read Explanation:

ഒരു രാജ്യത്തിലെ ക്ഷീരോല്പാദന രംഗത്ത് വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമായി പ്രകടമായ വർദ്ധനവുണ്ടാകുന്ന അവസ്ഥയെയാണ് ധവള വിപ്ലവം എന്നു വിളിക്കുന്നത്. പാലിന്റെ നിറവുമായി ബന്ധപ്പെട്ടാണ് ധവളം എന്ന പദമുപയോഗിച്ചിരിക്കുന്നത്.ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്. ധവളവിപ്ലവം 60–70 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യങ്ങളിലൊന്ന് ആക്കി ഇന്ത്യയ മാറ്റി.മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന ഡോക്ടർ വർഗീസ്കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ്‌ ഭാരതത്തിൽ ധവള വിപ്ലവത്തിനു കരുത്തേകിയത്.ഇതിൽ തന്നെ പ്രമുഖ ക്ഷീരോല്പ്പാദക സഹകരണ സ്ഥാപനമായ അമുലിന്റെ ആരഭം ധവള വിപ്ലവ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.


Related Questions:

The Seventh Five Year Plan emphasized the role of Voluntary Organizations (VOs) in which of the following areas?
Which five year plan laid stress on the production of food grains and generating employment opportunities?

ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ഹരിത വിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത്.

2.ഡോ:എം എസ് സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു

റോളിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.ഗുനാർ മിർദൽ എന്ന് സ്വീഡിഷ് സാമ്പത്തിക വിദഗ്ധനാണ് റോളിംഗ്  പ്ലാനിൻ്റെ ഉപജ്ഞാതാവ്.

2.എം.വിശ്വേശ്വരയ്യ  ഇന്ത്യൻ റോളിംഗ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നു.

നിശ്ചയിച്ചിരുന്നതിനെക്കാള്‍ ഒരു വര്‍ഷം മുമ്പേ അവസാനിപ്പിച്ച പഞ്ചവത്സര പദ്ധതി ഏത്‌?