App Logo

No.1 PSC Learning App

1M+ Downloads

എലിപ്പനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലെപ്ടോസ്പൈറ ജീനസ്സിൽപ്പെട്ട ഒരിനം ബാക്ടീരിയ, മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ്  'എലിപ്പനി'.

2.എലിപ്പനി  "വീൽസ് ഡിസീസ്" എന്ന് കൂടി അറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ലെപ്ടോസ്പൈറ ഇന്റെറോഗാൻസ് (Leptospira interrogans) ആണ് എലിപ്പനി ഉണ്ടാക്കുന്നത്. എലികളുടെ സാന്നിധ്യമുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ, കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു . കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ, കണ്ണ്, മൂക്ക്, വായ്‌ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാം..


Related Questions:

ശ്വാസതടസ്സം, ശ്വസിക്കുമ്പോൾ വലിവ് അനുഭവപ്പെടുക, ശ്വാസകോശത്തിലെ നീർക്കെട്ട്, ചെറിയ ചൂടുള്ള പനി, ഇവയൊക്കെ ഏത് രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്?
വായു വഴി പകരുന്ന ഒരു അസുഖം ; -

എയ്‌ഡ്‌സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏത്?

(i) എയ്‌ഡ്‌സ് ബാധിതരിൽ ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ശരിരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നു

(ii) എച്ച്ഐവി ബാധിച്ച അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് രോഗം പകരുന്നു

(iii) കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ എയ്‌ഡ്‌സ്‌ പകരുന്നു

മംപ്സ് എന്ന വൈറസ് ഉമിനീർഗ്രന്ഥികൾക്ക് ഉണ്ടാക്കുന്ന രോഗത്തിൻ്റെ പേര് :
താഴെ തന്നിരിക്കുന്നവയിൽ ഏത് രോഗത്തെയാണ് വാക്സിൻ കൊണ്ട് പൂർണ്ണമായും പ്രതിരോധിക്കാൻ സാധിക്കാത്തത് ?