App Logo

No.1 PSC Learning App

1M+ Downloads

ഒരു രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന ചെയ്യാന്‍ കഴിവുള്ളവരാണ് 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ തിരഞ്ഞെടുക്കുക :

1. 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് തൊഴിലുള്ളവരും തൊഴിലന്വേഷകരും.

  2. ഈ വിഭാഗത്തെ ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ രാജ്യപുരോഗതി കൈവരിക്കാം.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

C. 1ഉം 2ഉം ശരിയാണ്.

Read Explanation:

ജനസംഖ്യഘടന (Population Structure)

  • ജനസംഖ്യയെ വിവിധ പ്രായക്കാരുടെ ഗ്രൂപ്പുകളായി തിരിച്ച് ആകെ ജനസംഖ്യയിൽ ഓരോ ഗ്രൂപ്പും എത്രയെന്ന് ആനുപാതികമായി വിശേഷിപ്പിക്കുന്നതാണ് പ്രായഘടന.
  • 0 മുതൽ 14 വയ സ്സുവരെയുള്ളവരുടെ ഗ്രൂപ്പ്. 15 മുതൽ 59 വയസ്സുവരെയുള്ളവരുടെ ഗ്രൂപ്പ്, 60 വയസ്സു മുതൽ പ്രായമുള്ളവരുടെ ഗ്രൂപ്പ് എന്നിങ്ങനെ തരംതിരിച്ച് വിശകലനം ചെയ്യാറുണ്ട്
  • 15 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ തൊഴി ലുള്ളവരും തൊഴിലന്വേഷകരുമായവരുടെ എണ്ണവും ആകെ ജനസം ഖ്യയും തമ്മിലുള്ള അനുപാതമാണ് തൊഴിൽ പങ്കാളിത്ത നിരക്ക് (Labour force participation rate). 
  • രാജ്യ പുരോഗതിക്ക് ഗണ്യ മായ സംഭാവന ചെയ്യാൻ കഴിവുള്ളവരാണ് ഈ വിഭാഗത്തിൽപ്പെടു ന്നവർ.
  • അതിനാൽ ഈ വിഭാഗത്തെ ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ രാജ്യപുരോഗതി കൈവരിക്കാം
  • 0 മുതൽ 14 വയസ്സുവരെയുള്ളവരും 60 വയസ്സു മുതൽ ഉള്ളവരും ആശ്രയത്വ വിഭാഗത്തിൽപ്പെടുന്നു.
  • ആകെ ജനസംഖ്യയിൽ ഇവരുടെ അനുപാതത്തെ ആശ്രയത്വനിരക്ക് എന്നു പറയുന്നു.
  • ഈ വിഭാഗം അധ്വാനശേഷിയുള്ള വിഭാഗത്തെ ആശ്രയിച്ച് കഴിയുന്നവരാണ്.
  • ആശയത്വനിരക്ക് വർധിക്കുന്നത് ആളോഹരിവരുമാനം കുറയുന്നതിനിടയാക്കുന്നു.

Related Questions:

തൊഴില്‍ പങ്കാളിത്ത നിരക്കും ആശ്രയത്വനിരക്കും ഒരു രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശകലനം ചെയ്ത് താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

1.തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ സഹായിക്കുന്നു.

2.ആശ്രയത്വനിരക്ക് വര്‍ദ്ധിക്കുന്നത് ആളോഹരിവരുമാനം കൂടുന്നതിന് കാരണമാവുന്നു.

തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുകയും ആശ്രയത്വനിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കുന്നു?

 1.തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുന്നത് ഉല്‍പാദനക്കുറവിനും വരുമാനക്കുറവിനും കാരണമാകുന്നു.

2.ആശ്രയത്വ നിരക്ക് വര്‍ദ്ധിക്കുന്നത് ആളോഹരിവരുമാനം കുറയുന്നതിനിടയാക്കുന്നു.

നാഷണൽ സ്കിൽ ഡെവലപ്മെന്റ് ആന്റ് മോണിറ്ററി റിവാർഡ് സ്കീമിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തതേത് ?
ഇന്ത്യയിലെ സാക്ഷരത നിരക്ക് എത്ര ?
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?