App Logo

No.1 PSC Learning App

1M+ Downloads

കണ്യാർകളി എന്ന കലാരൂപത്തിന് യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം ?

  1. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ളതാണ്
  2. മലമക്കളി, ദേശക്കളി എന്നീ പേരുകളിലും അറിയപ്പെടുന്നു
  3. 'ചിലപ്പതികാര'ത്തിലെ കണ്ണകിദേവിയെ പ്രീതിപ്പെടുത്താനുള്ള കളിയാണിത്

A1,2 ശരി

B2, 3 ശരി

C1, 2, 3 ശരി

Dഇവയൊന്നുമല്ല

Answer:

A. 1,2 ശരി

Read Explanation:

  • പാലക്കാട് ജില്ലയിലെ നായർ സമുദായത്തിന്റെ ഒരു അനുഷ്ഠാന കലയാണ് കണ്യാർകളി.
  • പാലക്കാട് ജില്ലയിൽ മാത്രം പ്രചാരമുള്ള ഒരു കലാരൂപമാണിത്.
  • എല്ലാ കൊല്ലവും മേടമാസത്തിലാണ്‌ കണ്യാർകളി നടക്കാറുള്ളത്.
  • ഉർവ്വരാ ആരാധനാപരമാണ് കണ്യാർകളി.
  • ഭഗവതി ക്ഷേത്രങ്ങളിൽ വെച്ചാണ് കളിക്കുന്നത്

Related Questions:

താഴെ പറയുന്നതിൽ കൃഷ്ണനാട്ടം അരങ്ങേറുന്ന ക്ഷേത്രം ഏതാണ് ?
ദഫ്മുട്ട് ഏത് മതവിഭാഗക്കാരുടെ ഇടയിലെ കലാരൂപമാണ് ?
തോൽപ്പാവക്കൂത്ത് എന്ന അനുഷ്ഠാന കല പ്രധാനമായും ഏത് ജില്ലയിലാണ് കാണപ്പെടുന്നത് ?
ഓലപ്പാവക്കൂത്ത് , നിഴൽപ്പാവക്കൂത്ത് എന്നൊക്കെ അറിയപ്പെടുന്ന അനുഷ്ഠാന കല ഏതാണ് ?
വസൂരി പോലുള്ള സാംക്രമിക രോഗങ്ങൾ വരാതിരിക്കാനായി നടത്തുന്ന കേരളീയ അനുഷ്ഠാന കല ഏത്?