App Logo

No.1 PSC Learning App

1M+ Downloads

കാരക്കോറം പർവ്വതനിരയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ? 

  1. ട്രാൻസ് ഹിമാലയത്തിനു വടക്കായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വതനിര ആണിത്. 
  2. അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ ആണിവ. 
  3. 'ഇന്ദിരാ കോൾ' സ്ഥിതിചെയ്യുന്നത് കാരക്കോറം പർവ്വതനിരയിലാണ്

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

കാരക്കോറം

  • ഇന്ദിരാകോൾ സ്ഥിതിചെയ്യുന്ന മലനിര

  • അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് അതിർത്തിയായി നിലകൊള്ളുന്ന പർവതനിര

  • ഇന്ത്യയ്ക്കും തുർക്കിമെനിസ്ഥാനും ഇടയിലായി വാട്ടർഷെഡായി നിലകൊള്ളുന്ന പർവതനിര

  • ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ മൗണ്ട് K2 (ഗോഡ്‌വിൻ ആസ്റ്റിൻ) കാരക്കോറം പർവത നിരകളിലാണ്.

  • ഗോഡ്‌വിൻ ആസ്റ്റിന്റെ ഉയരം 8661 മീറ്ററാണ്.

  • ഇത് പാക് അധീന കശ്മീരിലാണ് സ്ഥിതിചെയ്യുന്നത്.

  • 'കൃഷ്ണഗിരി' എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവതനിര

  • റുഡ്യാർഡ് കിപ്ലിംഗിന്റെ 'കിം' എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവതനിര

  • കാരക്കോറം പർവതനിരയുടെ തുടർച്ചയായി ടിബറ്റിൽ സ്ഥിതിചെയ്യുന്ന കൊടുമുടി - കൈലാസം 


Related Questions:

Which mount is known as Arbudanjal ?
ഇന്ത്യയുടെ സ്വാഭാവിക വിഭജനമായ വടക്കൻ പർവത മേഖല ഉൾപ്പെടുന്ന ട്രാൻസ് ഹിമാലയത്തിലെ പർവതനിരകൾ ഏതൊക്കെയാണ് ?
കാളി നദിക്കും ടീസ്റ്റ/തീസ്ത നദിക്കും ഇടയിലുള്ള ഭാഗം?
What is the average height of Himadri above sea level?
How many divisions can the Himalayas be divided into based on the flow of rivers?