App Logo

No.1 PSC Learning App

1M+ Downloads

കേരളാ സാമൂഹ്യസുരക്ഷാ മിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുക. 

  1. സ്നേഹപൂർവ്വം 
  2. സ്നേഹസ്പർശം 
  3. സ്നേഹസാന്ത്വനം

Aഇവയെല്ലാം

B2 ഉം 3 ഉം മാത്രം

C1 ഉം 2 ഉം മാത്രം

D1 ഉം 3 ഉം മാത്രം

Answer:

D. 1 ഉം 3 ഉം മാത്രം

Read Explanation:

സ്നേഹസ്പർശം പദ്ധതി:

  • ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍  കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന അമ്മമാർക്കുള്ള പദ്ധതി.
  • ഇവർക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ഇവരെ പുനരധിവസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
  • പ്രതിമാസം 1000/- രൂപ വീതമാണ് പദ്ധതിയിലൂടെ അനുവദിക്കുന്നത്.
  • സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്നേഹപൂർവ്വം പദ്ധതി:

  • മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്നതാണ് ‘സ്നേഹപൂര്‍വ്വം പദ്ധതി’.
  • കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സ്നേഹ സാന്ത്വനം പദ്ധതി:

  • കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 4738 പേര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു.
  • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ 1 മുതല്‍ +2 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  വിദ്യാഭ്യാസ ധനസഹായം നൽകുന്നു.

 


Related Questions:

To achieve complete digital literacy in Kerala, the government announced?
രക്തജന്യ രോഗങ്ങളായ ഹിമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?
ആന്റിബയോട്ടികിന്റെ അമിതവിനിയോഗം തടയുന്നതിനായി കേരള സംസ്ഥാനമാരംഭിച്ച പുതിയ പദ്ധതി ഏതാണ് ?
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുവേണ്ടി സംസ്ഥാനസാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി ?
2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?