App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം.

2. കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും ഉള്ള ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

  • ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം.

  • അരിവാള്‍ രോഗം ജനിതക പ്രശ്നം ആകയാല്‍ മരുന്ന് കൊണ്ടുള്ള ചികിത്സ അസാധ്യമാണ്.ഫോളിക്ക് ആസിഡ് വിറ്റാമിനാണ് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ നൽകാറ്.

  • കുട്ടികളിൽ അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഫലം കണ്ടിട്ടുണ്ട്.

  • നിക്കോസാൻ പോലുള്ള ഫൈറ്റോകെമിക്കലുകൾ ഉപയോഗിച്ചുള്ള ചികിത്സ ശൈശവഘട്ടത്തിലാണ്.

  • ജീൻ തെറാപ്പികൊണ്ടും ചികിത്സ സാധ്യമാണെങ്കിലും ഈ സാങ്കേതികവിദ്യയും പരീക്ഷണഘട്ടത്തിലാണ്.

  • കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും ഉള്ള ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു.


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് റിസസ്സീവ് എപിസ്റ്റാറ്റിക് ജീൻ അനുപാതം
എഡ്വേർഡ് സിൻഡ്രോം ക്രോമസോം നമ്പർ --------------------ന്റെ ട്രൈസോമി മൂലമാണ് ഉണ്ടാകുന്നത്.
'വർണാന്ധത' കണ്ടുപിടിച്ചത് ആര് ?
ചുവന്ന രക്താണുക്കൾ അരിവാൾ രൂപത്തിൽ കാണപ്പെടുന്ന ജനിതക രോഗം :

Choose the correct match from the following.

Autosome linked recessive disease : ____________ ;

sex linked recessive disease: __________