App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം 

Aഒന്ന് ശരി രണ്ട് തെറ്റ്

Bഒന്നും രണ്ടും ശരിയാണ്

Cഒന്നും രണ്ടും തെറ്റാണ്

Dഒന്ന് തെറ്റ്, രണ്ട് ശരി

Answer:

B. ഒന്നും രണ്ടും ശരിയാണ്

Read Explanation:

സന്യാസി ഫകീർ കലാപം

  • ബംഗാളിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച കലാപം.
  • മൂന്ന് പതിറ്റാണ്ടോളം ഈ കലാപം തുടർന്നു.
  • 1763 മുതൽ 1800 വരെ നീണ്ടുനിന്ന കലാപത്തിന് മുസ്ലിം,ഹിന്ദു സന്ന്യാസിമാരാണ്  നേതൃത്വം നൽകിയത്. 
  • പിരിച്ചുവിടപ്പെട്ട സൈനികർ, കനത്ത നികുതി നൽകുന്ന കർഷകർ, ബ്രിട്ടീഷുകാർ അന്യായമായി ഭൂമി പിടിച്ചെടുത്ത ജമീന്ദാർമാർ എന്നിവരൊക്കെ സന്ന്യാസിമാർക്കു പിന്നിൽ അണിനിരന്നു.

  • സന്ന്യാസി വിപ്ലവത്തിന്റെ പ്രധാന കേന്ദ്രങ്ങൾ - ധാക്ക, ബോഗ്‌റ, മിമൻസിങ്, രംഗ്പൂർ
  • സന്ന്യാസി വിപ്ലവത്തിന്റെ ഭാഗമായി സ്വതന്ത്രഭരണകൂടം സ്ഥാപിച്ച സ്ഥലങ്ങൾ - ബോഗ്‌റ, മിമൻസിങ്.
  • സന്യാസി കലാപം പ്രമേയമാക്കി രചിച്ച പ്രസിദ്ധമായ നോവൽ - ആനന്ദമഠം 

  • മേഘാലയിലെ ഖാസി പര്‍വ്വതനിരകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ നടത്തിയ കലാപമാണ് ഖാസി കലാപം.
  • 1829 മുതൽ 1833 വരെ ഖാസിക്കും ജയന്തിയാ കുന്നുകൾക്കുമിടയിൽ ആണ് ഖാസി കലാപം നടന്നത്.

Related Questions:

വനത്തിൽ നടത്തുന്ന വെട്ടിച്ചുട്ടു കൃഷിക്ക് ബ്രിട്ടിഷുകാർ അനുമതി നിഷേധിച്ചതു മൂലം കേരളത്തിൽ ഗോത്രജനത ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം ഏത് ?
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി നീലം കൃഷി ചെയ്തിരുന്ന പ്രദേശം ?
ക്വിറ്റിന്ത്യാ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നത് ആര്?
താഴെ പറയുന്നവയിൽ ഏതാണ് 1806-ൽ നടന്നത് ?
The peasant struggle in Kheda was held in