App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിങ്ങനെ ചെവിയുടെ ഭാഗങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.

2. സെറുമിനസ് ഗ്രന്ഥികൾ മധ്യകർണത്തിൽ ആണ് കാണപ്പെടുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്

Answer:

A. 1 മാത്രം.

Read Explanation:

മനുഷ്യന്റെ കർണ്ണത്തിന്‌ ബാഹ്യകർണ്ണം, മദ്ധ്യകർണ്ണം, ആന്തരകർണ്ണം എന്ന് മൂന്നു ഭാഗങ്ങളുണ്ട്. ചെവിയുടെ പുറമേ കാണാവുന്ന ഭാഗമാണ് ബാഹ്യകർണ്ണം. ചെവിയിൽ പതിക്കുന്ന ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന മൂന്ന് അസ്ഥികളുൾപ്പെട്ട ഒരു ചെറിയ അറയെ ആണ്‌ മദ്ധ്യകർണ്ണം എന്നു വിളിക്കുന്നത്. സങ്കീർണ്ണങ്ങളായ നാഡികളും, നാളികളും, സഞ്ചികകളും ചേർന്നുള്ള ഭാഗമാണ് ആന്തരകർണം. ബാഹ്യ കർണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേകതരം സുഡോറിഫറസ് ഗ്രന്ഥികളാണ് (വിയർപ്പ് ഗ്രന്ഥികൾ) സെറുമിനസ് ഗ്രന്ഥികൾ.


Related Questions:

അഡ്രിനോ കോർട്ടിക്കോട്രോപ്പിക് ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?
Glomerular area of adrenal cortex is
ഏത് അവയവത്തിൻ്റെ തകരാറുമൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?
Hormones are ______
അഡ്രീനൽ കോർട്ടെക്സിലെ സോണാ റെറ്റിക്കുലാരിസ് (Zona Reticularis) പ്രധാനമായും ഏത് ഹോർമോണുകളാണ് ഉത്പാദിപ്പിക്കുന്നത്?