App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മൂന്നാം കർണാടിക് യുദ്ധത്തിൻറെ ഫലമായി ഫ്രഞ്ചുകാർ സെൻറ് ജോർജ് കോട്ട പിടിച്ചെടുത്തു.

2.1763ലെ പാരീസ് ഉടമ്പടി പ്രകാരമാണ് മൂന്നാം കർണാട്ടിക് യുദ്ധം അവസാനിച്ചത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

1756- ൽ യൂറോപ്പിൽ സപ്തവത്സര യുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യയിലും അതിന്റെ പ്രത്യാഘാ ങ്ങളുണ്ടായി. സപ്തവത്സരയുദ്ധത്തെ തുടർന്ന് ബംഗാളിലായിരുന്ന ക്ലൈവ് ചന്ദ്രനഗർ പിടിച്ചടക്കി. ഇംഗ്ലീഷുകാർക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തുവാൻ ഫ്രഞ്ച് ഗവൺമെന്റ് കൗണ്ട് ഡി ലാലിയുടെ നേതൃത്വത്തിൽ ഒരു സൈന്യത്തെ ഇന്ത്യയിലേക്കയച്ചു. മൂന്നാം കർണാടിക് യുദ്ധത്തിൻറെ ഫലമായി ഫ്രഞ്ചുകാർ സെൻറ് ജോർജ് കോട്ട പിടിച്ചെടുത്തു. ഇംഗ്ലീഷുകാരുമായുള്ള നാവികയുദ്ധത്തിൽ തുടരെ തുടരെ ഫ്രഞ്ചുകാർ പരാജയപ്പെട്ടു. 1759 - ൽ മദ്രാസ്സിലെത്തിയ സർ ഐർക്യൂട്ട് വാൻഡിവാഷിൽ വച്ച് ഫ്രഞ്ച് സൈന്യത്തെ നിശ്ശേഷം തോല്പിച്ചു. തുടർന്ന് കർണാട്ടിക്കിലെ ഫ്രഞ്ച് പ്രദേശങ്ങൾ കൂടി ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 1761- ൽ പുതുശ്ശേരി കൂടി ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായി. ഒടുവിൽ 1763ൽ പാരീസ് ഉടമ്പടി പ്രകാരമാണ് മൂന്നാം കർണാട്ടിക് യുദ്ധം അവസാനിച്ചത്.ഈ ഉടമ്പടി പ്രകാരം ഫ്രഞ്ച് പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് കൈമാറി


Related Questions:

Whom did Rajendra Prasad consider as the father of Pakistan?
Who formulated the ‘Drain theory’?
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽനിന്ന് രാജിവെച്ചത്:
‘We do not seek our independence out of Britain’s ruin’ said
ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?