App Logo

No.1 PSC Learning App

1M+ Downloads

പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ കണ്ടെത്തുക:

1.മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിൽ താഴെയായി സ്ഥിതി ചെയ്യുന്ന രണ്ട് ദളങ്ങളുള്ള ഗ്രന്ഥിയാണ് പിറ്റ്യൂട്ടറി ഗ്രന്ഥി.

2.നായക ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി ആണ് പിറ്റ്യൂട്ടറി ഗ്രന്ഥി.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

അന്തഃസ്രാവീഗ്രന്ഥികളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു കണക്കാക്കപ്പെടുന്ന ഗ്രന്ഥിയാണ് പീയൂഷഗ്രന്ഥി അഥവാ പിറ്റ്യൂട്ടറി ഗ്ലാൻഡ്. "മാസ്റ്റർ ഗ്ലാന്റ്" എന്നും അറിയപ്പെടുന്നു. 0.5 ഗ്രാം ഭാരവും 1 സെ.മീ. വ്യാസവുമുള്ള ഈ ഗ്രന്ഥി സ്ത്രീകളിൽ പുരുഷന്മാരിലുള്ളതിനേക്കാൾ അല്പം വലുതാണ്. ഹൈപ്പോതലാമസുമായി ഹൈപ്പോഫൈസിയൽ സ്റ്റോക്ക് വഴി ബന്ധപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥി ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന വാസോപ്രസ്സിൻ, ഓക്സിട്ടോസിൻ എന്നീ ഹോർമോണുകളെ താൽക്കാലികമായി സംഭരിക്കുന്നു.


Related Questions:

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ ഏതാണ്?
വാസോപ്രസിൻ (ADH) കുറയുന്നത് രക്തസമ്മർദ്ദത്തെ എങ്ങനെ ബാധിക്കുന്നു?
Which is not the function of cortisol?
കുട്ടിക്കാലത്ത് ഗ്രോത്ത് ഹോർമോണിന്റെ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?
വൃക്കകൾ ഉത്പാദിപ്പിക്കുന്ന എറിത്രോപോയെറ്റിൻ (Erythropoietin) എന്ന ഹോർമോൺ എന്ത് ധർമ്മമാണ് നിർവഹിക്കുന്നത്?