App Logo

No.1 PSC Learning App

1M+ Downloads

ബാക്ടീരിയയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബാക്ടീരിയ ഒരു ഏകകോശജീവിക്ക് ഉദാഹരണമാണ്.

2.പ്രോകാരിയോട്ടുകളുടെ വിഭാഗത്തിലാണ് ബാക്ടീരിയ ഉൾപ്പെടുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ് ബാക്റ്റീരിയകൾ. ഗ്രീക്ക് ഭാഷയിലെ ബാക്റ്റീരിയോൺ എന്ന പദത്തിൽ നിന്നാണ് ബാക്റ്റീരിയ എന്ന പേര് ഉത്ഭവിച്ചത്. മർമ്മസ്തരം കൊണ്ടു വേർതിരിക്കപ്പെട്ട വ്യക്തമായ കോശമർമ്മമില്ലാത്ത ജീവികളാണിവ. ഏതാനും മൈക്രോമീറ്ററുകൾ മാത്രം നീളമുള്ള ഇവ ഉരുണ്ടതോ (കോക്കസ്) നീണ്ടതോ (ബാസില്ലസ്) പിരിഞ്ഞതോ (സ്പൈറൽ) ആയ വ്യത്യസ്ത ആകൃതിയിൽ കാണപ്പെടുന്നു.


Related Questions:

Brahmine is an active constituent of :
വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് ?

ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.

2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.

ഉരഗങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത് ?
Agar is obtained from: