App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം ഇംഗ്ലീഷുകാരുടെ മാഹി ആക്രമണം ആയിരുന്നു.

2.രണ്ടാം മൈസൂർ യുദ്ധത്തിന്റെ ആദ്യഘട്ടം മൈസൂർ സേനയെ നയിച്ചത് ഹൈദരാലിയും രണ്ടാംഘട്ടം നയിച്ചത് ടിപ്പു സുൽത്താനും ആയിരുന്നു. 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം ഇംഗ്ലീഷുകാരുടെ മാഹി ആക്രമണം ആയിരുന്നു..ഹൈദർ അലിയെ സംബന്ധിച്ചിടത്തോളം അതീവ നയതന്ത്രപ്രധാനമായ മാഹി 1779 -ൽ ഫ്രഞ്ചുകാരുടെ കയ്യിൽനിന്നും ഈസ്റ്റ് ഇന്ത്യ കമ്പനി പിടിച്ചെടുത്തു. ഫ്രഞ്ചുകാരിൽ നിന്നും ആയുധങ്ങളും പടക്കോപ്പുകളും മാഹിയിലെ തുറമുഖത്തുകൂടി ലഭിച്ചുകൊണ്ടിരുന്ന ഹൈദർ അലി ബ്രിട്ടീഷുകാരോട് അവിടം വിടാൻ ആവശ്യപ്പെടുകയും, തന്നെയുമല്ല മാഹി സംരക്ഷിക്കാൻ ഫ്രഞ്ചുകാർക്ക് തൻ്റെ സേനയെ വിട്ടുനൽകുകയും ചെയ്തിരുന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം എന്ന് അറിയപ്പെട്ട യുദ്ധം ഹൈദർ 1780 ജൂലൈ 2 -ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പ്രഖ്യാപിച്ചു. 1782ൽ ഹൈദരലി മരണമടഞ്ഞതോടെ രണ്ടാം മൈസൂർ യുദ്ധത്തിൻറെ രണ്ടാംഘട്ടം ടിപ്പുസുൽത്താൻ നയിച്ചു.


Related Questions:

സന്താൾ കലാപം നടന്ന സ്ഥലം :
Who won the Battle of Buxar?

Consider the following:

  1. Assessment of land revenue of the basis of nature of the soil and the quality of crops.

  2. Use of mobile cannons in warfare.

  3. Cultivation of tobacco and red chillies.

Which of the above was/were introduced into India by the English?

1846 ലെ ഏത് സന്ധി പ്രകാരമാണ് ഒന്നാം ആംഗ്ലോ - സിഖ് യുദ്ധം അവസാനിച്ചത് ?

ബംഗാളിൽ കർഷകർ നേരിട്ട പ്രശ്നങ്ങൾ ഏവ :

  1. കർഷകർക്കുമേൽ അമിതമായ നികുതി ഭാരം അടിച്ചേൽപ്പിച്ചു.
  2. വരൾച്ചയോ വെള്ളപ്പൊക്കമോ മൂലം കൃഷി നശിച്ചാലും നികുതി ഇളവുകൾ നൽകിയിരുന്നില്ല.
  3. പണത്തിനായി കർഷകർ പണം പലിശയ്ക്ക് കൊടുക്കുന്ന വരെ ( സാഹുക്കാർ) ആശ്രയിക്കേണ്ടി വന്നു.