App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.

2.മലയാളി ആയ ഡോക്ടർ വർഗീസ് കുര്യൻ ആണ് ധവള വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

C. 1ഉം 2ഉം ശരിയാണ്.

Read Explanation:

ഒരു രാജ്യത്തിലെ ക്ഷീരോല്പാദന രംഗത്ത് വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമായി പ്രകടമായ വർദ്ധനവുണ്ടാകുന്ന അവസ്ഥയെയാണ് ധവള വിപ്ലവം എന്നു വിളിക്കുന്നത്. പാലിന്റെ നിറവുമായി ബന്ധപ്പെട്ടാണ് ധവളം എന്ന പദമുപയോഗിച്ചിരിക്കുന്നത്.ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്. ധവളവിപ്ലവം 60–70 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യങ്ങളിലൊന്ന് ആക്കി ഇന്ത്യയ മാറ്റി.മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന ഡോക്ടർ വർഗീസ്കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ്‌ ഭാരതത്തിൽ ധവള വിപ്ലവത്തിനു കരുത്തേകിയത്.ഇതിൽ തന്നെ പ്രമുഖ ക്ഷീരോല്പ്പാദക സഹകരണ സ്ഥാപനമായ അമുലിന്റെ ആരഭം ധവള വിപ്ലവ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.


Related Questions:

The concept of rolling plan was put forward by:
ഹരോഡ്-ഡോമർ മോഡലിൽ രൂപകൽപ്പന ചെയ്ത ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏത്?

നൽകിയിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിച്ചു ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.

  1. 1. സാമ്പത്തിക വളർച്ച കൈവരിക്കുക എന്നത് പഞ്ചവൽസര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.
  2. 2. രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറപാകിയതും തൊരിതപ്പെടുത്തിയതുമായ നിരവധി പദ്ധതികൾ 12 പഞ്ചവൽസര പദ്ധതികളിലൂടെ രാജ്യത്തു നടപ്പിലാക്കി.
    ഇന്ത്യൻ ചരിത്രത്തിൽ പ്ലാൻ ഹോളിഡേ ആയി കണക്കാക്കിയ വർഷം ?
    ഇന്ത്യാ ഗവൺമെന്റിന്റെ 'Make in India' പോളിസിയെ സാമ്പത്തികാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു ?