App Logo

No.1 PSC Learning App

1M+ Downloads

അഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 'ഗരീബീ ഹഠാവോ' എന്ന മുദ്രാവാക്യം ഈ പദ്ധതിയുടെ ഭാഗമായിരിന്നു.

2. 1975 ലെ അടിയന്തരാവസ്ഥയും തുടർന്ന് വന്ന പൊതു തിരഞ്ഞെടുപ്പും ഈ പദ്ധതിയെ പ്രതികൂലമായി ബാധിച്ചു.

3. 5.6% വളർച്ച ലക്ഷ്യം വച്ച പദ്ധതി 3.3% വളർച്ചയാണ് കൈവരിച്ചത്.

A1,2 മാത്രം.

B1,3 മാത്രം.

C2,3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

A. 1,2 മാത്രം.

Read Explanation:

"ഗരീബീ ഹഠാവോ" (ദാരിദ്ര്യം തുടച്ചുനീക്കൂ) എന്ന മുദ്രാവാക്യം ഇന്ദിരാഗാന്ധി മുന്നോട്ടുവച്ചത് അഞ്ചാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്.ഈ മുദ്രാവാക്യത്തിന് അനുസൃതമായി ദാരിദ്ര്യ നിർമാർജനവും സ്വയംപര്യാപ്തതയും ആയിരുന്നു അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ. 1975 ലെ അടിയന്തരാവസ്ഥയും തുടർന്ന് വന്ന പൊതു തിരഞ്ഞെടുപ്പും ഈ പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം 4.4% വളർച്ചാനിരക്ക് ആയിരുന്നു , എങ്കിലും പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് 4.8 % വളർച്ചാനിരക്ക് നേടി.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ പഞ്ചവൽസര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്ത‌ാവന ഏത്?
Which five year plan is also known as 'Industrial Plan of India'?
ഏത് പഞ്ചവത്സര പദ്ധതിയാണ് 'ഗരിബി ഹടാവോ' (ദാരിദ്ര്യ നിർമ്മാർജനം) ലക്ഷ്യമിട്ടത്?
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ?
Which programme given the slogan 'Garibi Hatao' ?