App Logo

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. ലോകത്ത് ആദ്യമായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ജനാധിപത്യഭരണം എന്ന ആശയത്തോടെയാണ് ഫ്രഞ്ച് വിപ്ലവം അവതരിപ്പിക്കപ്പെട്ടത്.

2. ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഈ ആശയങ്ങൾ യൂറോപ്പിനെ മാത്രം കാര്യമായി സ്വാധീനിച്ചു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

A. 1 മാത്രം.

Read Explanation:

ലോകത്ത് ആദ്യമായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ജനാധിപത്യഭരണം എന്ന ആശയത്തോടെയാണ് ഫ്രഞ്ച് വിപ്ലവം അവതരിപ്പിക്കപ്പെട്ടത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങൾ യൂറോപ്പിനെ മാത്രമല്ല ലോകത്തെ മുഴുവൻ സ്വാധീനിച്ചു.ലോകത്ത് പിന്നീടുണ്ടായ സകല വിപ്ലവങ്ങൾക്കും ഫ്രഞ്ച് വിപ്ലവത്തിന് ആശയങ്ങൾ അടിത്തറ നൽകി.അതിനാൽ തന്നെ 'വിപ്ലവങ്ങളുടെ മാതാവ്' എന്ന് ഫ്രഞ്ച് വിപ്ലവം അറിയപ്പെട്ടു.


Related Questions:

ആരുടെ ഭരണകാലമാണ് ഫ്രഞ്ച് ചരിത്രത്തിൽ ഭീകരവാഴ്ച കാലം എന്നറിയപ്പെടുന്നത് ?
നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രാൻസിൻ്റെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചത് ഏത് വർഷം ?
നെപ്പോളിയൻ ബെർലിൻ ശാസനങ്ങൾ എന്ന പേരിൽ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ച വർഷം?

'ഭീകര വാഴ്ച'ക്കുശേഷം ഫ്രാൻസിൽ നിലനിന്നിരുന്ന ഡയറക്ടറി ഭരണത്തിൻറെ പോരായ്മകൾ ഇവയിൽ എന്തെല്ലാമായിരുന്നു ?

1.ശക്തമായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു.

2.ഭരണ സാമർത്ഥ്യം ഇല്ലാത്തവരായിരുന്നു ഡയറക്ടറിയിലെ അംഗങ്ങൾ

3.ഫ്രഞ്ച് വിപ്ലവാനന്തരം തകർന്നു കൊണ്ടിരുന്ന ഫ്രാൻസിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തിക്കൊണ്ടു വരാൻ സാധിച്ചില്ല..

യൂറോപ്പിൽ ഫ്യുഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കിയ വിപ്ലവം ഏത് ?