App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാം പ്രസ്താവനകളാണ് നേത്രവൈകല്യമായ അസ്റ്റിഗ്മാറ്റിസവുമായി ആയി ബന്ധപ്പെട്ടിരിക്കുന്നത് ?

1.കണ്ണിലെ ലെൻസിന്റെ ക്രമരഹിതമായ വക്രത മൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ ആണിത്.

2.സിലിണ്ടറിക്കൽ ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും. 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

കണ്ണിലെ റെറ്റിനയിൽ പ്രകാശം കൃത്യമായി കേന്ദ്രീകരിക്കാത്തതു മൂലം കണ്ണിനുണ്ടാകുന്ന ഒരു പ്രശ്നമാണ് അസ്റ്റിഗ്മാറ്റിസം.കണ്ണിലെ ലെൻസിന്റെ ക്രമരഹിതമായ വക്രത, അസാധാരണതകൾ എന്നിവ മൂലം ഈ അവസ്ഥ ഉണ്ടാകാം. പ്രാഥമിക നേത്ര പരിശോധനയിലൂടെ രോഗനിർണയം സാധ്യമാണ്. സിലിണ്ട്രിക്കൽ ലെൻസ്, അല്ലെങ്കിൽ സാധാരണ ഗോളീയ ലെൻസുകളും സിലിണ്ട്രിക്കൽ ലെൻസുകളും കൂടിച്ചേർന്ന ടോറിക് ലെൻസ് എന്നിവ ഉപയോഗിച്ചാണ് സാധാരണയായി അസ്റ്റിഗ്മാറ്റിസം ചികിൽസിക്കുന്നത്. കണ്ണട, കോൺടാക്റ്റ് ലെൻസുകൾ, അല്ലെങ്കിൽ റിഫ്രാക്റ്റീവ് ശസ്ത്രക്രിയ എന്നിവ ഉപയോഗിച്ച് അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ കഴിയും.


Related Questions:

മനുഷ്യൻ്റെ ശ്രവണ പരിധി എത്രയാണ് ?
ഇന്ദ്രിയ അനുഭവങ്ങളുടെ എത്ര ശതമാനമാണ് കണ്ണ് പ്രധാനം ചെയ്യുന്നത്?
_______ regulates the size of the Pupil?
The light sensitive cells present in retina are:
Pigment that gives colour to the skin is called?