App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.കൈകാലുകള്‍ക്ക് അനുഭവപ്പെടുന്ന വിറയല്‍ പ്രധാന രോഗലക്ഷണമായതുകൊണ്ട് "വിറവാതം' എന്നും പറയാറുണ്ട്.

2.ഡോപ്പാമിൻറെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് വിറവാതം 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്.

Answer:

C. 1ഉം 2ഉം

Read Explanation:

മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ (α-synuclein) എന്ന് പേരുള്ള ഒരുതരം മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെടുന്ന "ലൂയിവസ്തുക്കൾ" (Lewy bodies) അടിയുന്നതിനെത്തുടർന്ന് നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ്‌ പാർക്കിൻസൺസ് രോഗം. ശരീരഭാഗങ്ങൾക്ക് വിറയലുണ്ടാകുക (tremor), പേശികൾക്ക് അയവില്ലാതാകുന്നതുമൂലം ശരീരഭാഗങ്ങളിൽ അസാധാരണമാം വിധം ദാർഢ്യം കാണപ്പെടുക (rigidity), ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞുവരിക എന്നിവയാണ്‌ പാർക്കിൻസൺസ് രോഗത്തിന്റെ കാതലായ ലക്ഷണങ്ങൾ. നൈഗ്രോ സ്ട്രയേറ്റൽ പാത (nigro-striatal pathway) എന്നറിയപ്പെടുന്ന മസ്തിഷ്കനാഡീ പാതയിലെ കോശസന്ധികളിൽ (synapses) ഡോപ്പമീൻ എന്ന നാഡീത്വരകത്തിന്റെ അളവ് കുറയുന്നതുമൂലമാണ്‌ മുഖ്യമായും ഈ ചലനപ്രശ്നങ്ങൾ രോഗിയിലുണ്ടാകുന്നത്.


Related Questions:

കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ :
അയഡിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് ?
A patient complaints a doctor for having pain in joints, bleeding gums and general weakness.The doctor advises him to take or consume oranges or lemon regularly. The patient is suffering from:
കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?
വിറ്റാമിൻ B3 യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?