App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ? 

  1. കോശത്തിൽ വ്യക്തമായ മർമ്മം കാണപ്പെടാത്ത ജീവികൾ പ്രോകാരിയോട്ടുകൾ എന്നറിയപ്പെടുന്നു. 
  2. കോശങ്ങളിൽ സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമ്മം കാണപ്പെടുന്ന ജീവികൾ യൂക്കാരിയോട്ടുകൾ എന്നറിയപ്പെടുന്നു.

A1 മാത്രം

B2 മാത്രം

C1ഉം 2 ഉം ശരി

D1ഉം 2 ഉം തെറ്റ്

Answer:

C. 1ഉം 2 ഉം ശരി

Read Explanation:

  • കോശങ്ങൾ രണ്ടുതരത്തിലുണ്ട്. നിയതമായ മർമ്മം അഥവാ ന്യൂക്ലിയസ് ഇല്ലാത്ത പ്രോകാരിയോട്ടിക് കോശങ്ങളും നിയതമായ മർമ്മം ഉള്ള യൂക്കാരിയോട്ടിക് കോശങ്ങളും. 

പ്രോകാരിയോട്ടുകൾ

  • കോശത്തിൽ മർമം കാണപ്പെടാത്ത ജീവികളാണ് പ്രോകാരിയോട്ടുകൾ 
  • ഉദാഹരണം ബാക്ടീരിയ സയനോബാക്റ്റീരിയ മൈക്കോപ്ലാസ്മാ
  • പ്രോകാരിയോട്ടുകൾ ഏകകോശജീവികളാണ്. 

യൂക്കാരിയോട്ടുകൾ

  • കോശസ്തരത്താൽ ആവരണം ചെയ്ത വ്യക്തം ആയ മർമം കാണപ്പെടുന്ന ജീവികൾ
  • ഉദാഹരണം അമീബ ജന്തുക്കൾ സസ്യങ്ങൾ
  • യൂക്കാരിയോട്ടുകൾ ഏകകോശജീവികളോ ബഹുകോശജീവികളോ ആകാം.

Related Questions:

പ്രോട്ടീൻ ആവരണത്തിന് ഉള്ളിൽ ഡിഎൻഎ അല്ലെങ്കിൽ ആർഎൻഎ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘു ഘടനയുള്ള സൂക്ഷ്മജീവി ഇവയിൽ ഏതാണ് ?
പ്രോകാരിയൊട്ടുകൾക്ക് ഉദാഹരണം താഴെ തന്നവയിൽ ഏതാണ്
ജീവ ശരീരത്തിലെ ഊർജ്ജ കറൻസി എന്നറിയപ്പെടുന്നത്?
ക്യാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്ന "കുർകുമിൻ" അടങ്ങിയ വസ്തു:
Microtubules are formed of the protein ____________