App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദോഷകരമായ സൂക്ഷ്മാണുക്കളെ ചെറുക്കാനുള്ള മൾട്ടിസെല്ലുലാർ ജീവികളുടെ കഴിവാണ് പ്രതിരോധശേഷി എന്നറിയപ്പെടുന്നത്.

2.രണ്ടു തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങളാണ് മനുഷ്യശരീരത്തിൽ ഉള്ളത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

ബാക്ടീരിയ,വൈറസ്,പൂപ്പൽ തുടങ്ങി വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കളെ ചെറുക്കുന്നതിലേക്കായി മൾട്ടിസെല്ലുലാർ ജീവികളുടെ ശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ ശേഷി. രണ്ട് രീതിയിലുള്ള പ്രതിരോധ സംവിധാനങ്ങൾ ആണ് മനുഷ്യശരീരത്തിൽ കാണപ്പെടുന്നത്. ജനിക്കുമ്പോഴേ ലഭിക്കുന്ന പ്രതിരോധശേഷി സ്വതസിദ്ധ പ്രതിരോധം (Innate Immunity) എന്നറിയപ്പെടുന്നു. ഒരു പുതിയ രോഗാണുവുമായോ പുതിയ വസ്തുവുമായോ പരിചയപ്പെട്ടാൽ അതിനെ ഓർത്തെടുത്തു ചെറുക്കാനായി പ്രത്യേകം സംവിധാനം ഉണ്ടാക്കാനുള്ള കഴിവും ശരീരത്തിനുണ്ട്. ഇതാണ് ആർജ്ജിതപ്രതിരോധം (Acquired Immunity).


Related Questions:

Which of these are not the hydrolytic enzymes of lysosome?
What is the percentage of lipids in the cell membrane of human erythrocytes?
കൈനെറ്റോക്കോറിന്റെ ആകൃതി എന്താണ്?
റെപ്ലിക്കേഷൻ കഴിഞ്ഞയുടനെ സഹോദരി ക്രോമാറ്റിഡുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് താഴെപ്പറയുന്നവയിൽ ഏതാണ്?
The site of photophosphorylation is __________