App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലൈസോസോമുകൾ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പടുന്നു.

2.കോശത്തിനുള്ളിൽ പ്രവേശിക്കുന്ന സൂക്ഷ്മജീവകളേയോ അനാവശ്യകോശങ്ങളെത്തന്നെയോ ലൈസോസോം നശിപ്പിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

കോശദ്രവ്യത്തിൽ ചിതറിക്കിടക്കുന്ന ഗോളാകൃതിയുള്ളതോ നിയതമായ ആകൃതിയില്ലാത്തതോ ആയ കോശാംഗങ്ങളാണ് ലൈസോസോമുകൾ. ഗോൾഗി വസ്തുക്കളിൽ നിന്ന് രൂപപ്പെടുന്ന ഇവയിൽ ധാരാളം ആസിഡ് ഫോസ്ഫറ്റേയ്സ് എന്നുപേരുള്ള രാസാഗ്നികളുണ്ട്. ഈ രാസാഗ്നികളുപയോഗിച്ച് കോശത്തിലെത്തുന്ന വിനാശകാരികളായ സൂക്ഷ്മജീവകളേയോ അനാവശ്യകോശങ്ങളെത്തന്നെയോ ഇവ നശിപ്പിക്കുന്നു. അതിനാൽ ഇവ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പടുന്നു.


Related Questions:

കോശം കണ്ടുപിടിച്ചത് ആരാണ് ?
സെല്ലുകളുടെ ഓട്ടോ ലെസിസിന് കാരണമായ കോശാംഗം ഏത് ?
കോശങ്ങൾ മൈറ്റോസിസിലേക്ക് പ്രവേശിക്കുമ്പോൾ ക്രോമസോമുകളുടെ സാന്ദ്രീകരണത്തിന് ഇനിപ്പറയുന്നവയിൽ ഏതാണ് അത്യാവശ്യം?
ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ആര് ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കോശസ്തരതിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രവ്യപദാർത്ഥം കോശദ്രവ്യം എന്നറിയപ്പെടുന്നു.

2.കോശസ്തരതിനുള്ളിലെ എല്ലാ  പദാർത്ഥങ്ങളെയും ചേർത്ത് ജീവദ്രവ്യം എന്ന് വിളിക്കുന്നു.