App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്

1.സംസ്കൃതത്തിൽ ഹിമാലയം എന്ന വാക്കിൻറെ അർത്ഥം മഞ്ഞിൻ്റെ വീട് എന്ന ആകുന്നു.

2.'വാട്ടർ ടവർ ഓഫ് ഏഷ്യ' എന്നറിയപ്പെടുന്ന പർവ്വതനിര ഹിമാലയമാണ്.

3.കിഴക്കോട്ടു പോകുന്തോറും ഹിമാലയത്തിൻറെ നീളവും വീതിയും കൂടി വരുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

A. 1,2

Read Explanation:

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌.മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം. 'വാട്ടർ ടവർ ഓഫ് ഏഷ്യ' എന്ന ഹിമാലയം അറിയപ്പെടുന്നു.ഏഷ്യയ്ക്ക് ഭൂഖണ്ഡത്തിന് ജലസമ്പത്ത് നൽകുന്ന അനേകം നദികളുടെ ഉത്ഭവസ്ഥാനം ആയതിനാലാണ് ഹിമാലയത്തിന് ഈ പേര് സിദ്ധിച്ചത്. കിഴക്കോട്ടു പോകുന്തോറും ഹിമാലയത്തിൻറെ നീളവും വീതിയും കുറഞ്ഞുവരികയാണ് ചെയ്യുന്നത്.


Related Questions:

ഹിമാദ്രിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവ്വത നിര?

കാരക്കോറം പർവ്വതനിരയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ? 

  1. ട്രാൻസ് ഹിമാലയത്തിനു വടക്കായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വതനിര ആണിത്. 
  2. അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ ആണിവ. 
  3. 'ഇന്ദിരാ കോൾ' സ്ഥിതിചെയ്യുന്നത് കാരക്കോറം പർവ്വതനിരയിലാണ്

താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു താഴ്‌വരയെക്കുറിച്ചുള്ളതാണ്?

1.ഹിമാദ്രിക്കും പീർപാഞ്ച്ൽ പർവ്വതനിരകളും ഇടയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വര.

2.ജമ്മുകാശ്മീരിൽ സ്ഥിതിചെയ്യുന്ന താഴ്‌വര.

3.'സഞ്ചാരികളുടെ സ്വർഗം' എന്നറിയപ്പെടുന്ന താഴ്‌വര.

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി  ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചൻ ജംഗ.

2.ഉത്തരാഖണ്ഡിൽ ആണ് കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്നത്.

3.പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി നന്ദാദേവി ആണ്.

4.7817 മീറ്റർ ഉയരമാണ് നന്ദാദേവിക്കുള്ളത്.

പർവ്വതങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പർവ്വതം ഏതാണ് ?