App Logo

No.1 PSC Learning App

1M+ Downloads

എലിപ്പനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലെപ്ടോസ്പൈറ ജീനസ്സിൽപ്പെട്ട ഒരിനം ബാക്ടീരിയ, മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ്  'എലിപ്പനി'.

2.എലിപ്പനി  "വീൽസ് ഡിസീസ്" എന്ന് കൂടി അറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ലെപ്ടോസ്പൈറ ഇന്റെറോഗാൻസ് (Leptospira interrogans) ആണ് എലിപ്പനി ഉണ്ടാക്കുന്നത്. എലികളുടെ സാന്നിധ്യമുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ, കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു . കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ, കണ്ണ്, മൂക്ക്, വായ്‌ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാം..


Related Questions:

WHO announced Covid-19 as a global pandemic in ?
കൊറോണ വൈറസിന്റെ പുതിയ വകഭേദം "ഇഹു" റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ?
ക്ഷയരോഗബാധ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിൻ ഏത്?
ELISA ടെസ്റ്റ് ഏത് രോഗനിർണ്ണയത്തിന് നടത്തുന്നു ?
താഴെ പറയുന്നവയിൽ ഏതാണ് ക്ലാസിക് ഡെങ്കിപ്പനിയുടെ ലക്ഷണമല്ലാത്തത്?