App Logo

No.1 PSC Learning App

1M+ Downloads

ക്രോമസോമുകളുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഓരോ ജീവജാതിയിലും നിശ്ചിതഎണ്ണം ക്രോമസോമുകളാണുള്ളത്.

2.മനുഷ്യരിലെ ക്രോമസോം സംഖ്യ 48 ആകുന്നു.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

A. ഒന്നു മാത്രം ശരി

Read Explanation:

  • എല്ലാ ജീവജാലങ്ങളുടേയും ശരീര കോശങ്ങളിലെ ജീവൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഡി.എൻ.എ. ഉൾപ്പെട്ടിരിക്കുന്ന ന്യൂക്ലിയോ പ്രോട്ടീൻ തന്മാത്ര സങ്കലനമാണ് ക്രോമസോമുകൾ.

  • ഇവയുടെ ഇഴപിരിയലും വേർപെടലും, കോശ വിഭജനത്തിന് അത്യന്താപേക്ഷിതമാണ്.

  • ജീവജാലങ്ങളിലോരോന്നിലും കോശങ്ങളിൽ ക്രോമസോമുകളുടെ സംഖ്യ സ്ഥിരമാണ്.

  • മനുഷ്യനിൽ ഓരോ കോശത്തിലും 23 ജോഡി അഥവാ 46 ക്രോമസോമുകളുണ്ട്. 

  • ജീവജാലങ്ങളിലെ ക്രോമസോം വിഭിന്നതയാണ് വ്യത്യസ്ത ജീവി വർഗ്ഗങ്ങൾ രൂപപ്പെടുന്നതിനും, ഭൂമിയിലെ ജൈവ സമ്പന്നതയ്ക്കും കാരണം.


Related Questions:

ഒരു സ്വഭാവത്തെ നിർണയിക്കുന്ന ജീനിന് വ്യത്യസ്‌ത തരങ്ങളുണ്ടാകും, ഇവയാണ്?
മനുഷ്യ ശരീരത്തിലെ ലിംഗനിർണയ ക്രോമോസോമിന്റെ എണ്ണമെത്ര ?
ആധുനിക പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ :
പാരമ്പര്യപ്രേഷണ പഠനങ്ങളിലൂടെ ഒരു സ്വാഭാവത്തെ നിയന്ത്രിക്കാൻ ഒരു ജോഡി ഘടകങ്ങളുണ്ടാകുമെന്ന് വിശദദ്ദീകരിച്ച ശാസ്ത്രജ്ഞനാര് ?
ആന്റി ബയോട്ടിക്കുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?