App Logo

No.1 PSC Learning App

1M+ Downloads

ക്ലാസ് മുറിയിലെ പഠന പ്രക്രിയ ഏവ ?

  1. അധ്യാപക കേന്ദ്രീകൃത പഠനം 
  2. വിദ്യാർത്ഥി കേന്ദ്രീകൃത പഠനം

A1, 2 എന്നിവ

B1 മാത്രം

C2 മാത്രം

Dഇവയൊന്നുമല്ല

Answer:

A. 1, 2 എന്നിവ

Read Explanation:

  • പഠനം എന്ന വാക്കിനർത്ഥം - വ്യവഹാരത്തിലെ മാറ്റം
  • ഇത്തരം മാറ്റങ്ങൾ ഒരു കുട്ടിയിൽ ഉണ്ടാക്കാൻ ക്ലാസ് മുറികളുടെ പങ്ക് വളരെ വലുതാണ്.
  • ക്ലാസ് മുറിയിലെ പഠനത്തിൽ ഉൾപ്പെടുന്ന പ്രധാന ഘടകങ്ങൾ - അധ്യാപകർ, പാഠ്യവസ്തു, പഠനാന്തരീക്ഷം
  • കുട്ടികൾക്ക് നല്ലൊരു പഠനാന്തരീക്ഷം സജ്ജീകരിച്ചു നൽകുക എന്നത് അധ്യാപകരുടെ ധർമ്മമാണ്.
  • അറിവ് പകരുമ്പോൾ കുട്ടിയുടെ പഠനസന്നദ്ധത (മുന്നറിവ് / ആശയം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ) അറിയുക എന്നതു അത്യന്താപേക്ഷിതമാണ്.
  • ക്ലാസ് മുറിയിലെ പഠന പ്രക്രിയയെ രണ്ടായി തിരിക്കാം.
    1. അധ്യാപക കേന്ദ്രീകൃത പഠനം 
    2. വിദ്യാർത്ഥി കേന്ദ്രീകൃത പഠനം
  • പഠനപ്രക്രിയയിൽ അധ്യാപകർക്ക് പ്രാധാന്യം നൽകുന്ന പഠനം - അധ്യാപക കേന്ദ്രീകൃത പഠനം
    • ഉദാ : ലക്ചർ രീതി, ഡമോൺസ്ട്രേഷൻ രീതി
  • പഠന പ്രക്രിയയിൽ കുട്ടികൾക്ക് പ്രധാന്യം നൽകുന്ന രീതി - വിദ്യാർത്ഥി കേന്ദ്രീകൃത പഠനം
    • ഉദാ : ബ്രൂണറുടെ കണ്ടെത്തൽ പഠനം, ആംസ്ട്രോംങിന്റെ ഇൻക്വയറി രീതി, പ്രോജക്ട് രീതി, ചർച്ചരീതി.

Related Questions:

കുട്ടികൾക്ക് നേരിട്ട് അനുഭവം ലഭിക്കുന്നതിന് അനുയോജ്യമായ പഠനരീതിയാണ് ?
Which level involves breaking down information finding the relations and draw connections among ideas
The act of absorbing something into the present scheme is
ഉദ്ദേശ്യാധിഷ്ഠിത ബോധനത്തിന്റെ ഘടകമല്ലാത്തത് ഏത് ?
Techniques and procedures adopted by teachers to make their teaching effective :