App Logo

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏവ?

  1. അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ തലവൻ  കാബിനറ്റ് സെക്രട്ടറി
  2. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ആപ്തവാക്യം -  യോഗ കർമ്മസു കൗശലം
  3. IAS ഓഫീസർമാർക്ക് പരിശീലനം നൽകുന്ന സ്ഥാപനം സർദാർ വല്ലഭായ് പട്ടേൽ കോളേജ് ആണ്
  4. സർദാർ വല്ലഭായ് പട്ടേൽ കോളേജ് സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലാണ്.

A1, 2 തെറ്റ്

B3, 4 തെറ്റ്

C4 മാത്രം തെറ്റ്

Dഎല്ലാം ശരി

Answer:

B. 3, 4 തെറ്റ്

Read Explanation:

  • ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥനും, ഏറ്റവും മുതിർന്ന സിവിൽ ഉദ്യോഗസ്ഥനുമാണ് കാബിനറ്റ് സെക്രട്ടറി. സിവിൽ സർവീസസ് ബോർഡ്, കാബിനറ്റ് സെക്രട്ടേറിയറ്റ് , ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്), തുടങ്ങിയ ഗവൺമെന്റിന്റെ നിയമങ്ങൾക്ക് കീഴിലുള്ള എല്ലാ സിവിൽ സർവീസുകളുടെയും എക്‌സ് ഒഫീഷ്യോ തലവനാണ് കാബിനറ്റ് സെക്രട്ടറി. 
  • "യോഗ കർമ്മസു കൗശലം" എന്നതാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ആപ്തവാക്യം
  • IAS ഓഫീസർമാർക്ക് പരിശീലനം നൽകുന്ന സ്ഥാപനം ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷൻ ആണ്.  ഇത് 1959 ലാണ് നിലവിൽ വന്നത്.
  • ഹൈദരാബാദിൽ സ്‌ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി ആണ് IPS ഉദ്യോഗസ്‌ഥർക്ക്‌ പരിശീലനം നൽകുന്ന സ്‌ഥാപനം.
  • ' സർദാർ വല്ലഭായ് പട്ടേൽ ' അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ അഹമ്മദാബാദിലാണ് .

Related Questions:

ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?
പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക് വീടുപണി പൂർത്തിയാക്കാൻ 2 ലക്ഷം രൂപ നൽകുന്ന പദ്ധതി
പാസ്പോർട്ട് സേവനങ്ങൾ പൗരന്മാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന സംവിധാനം?
സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?