App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളിൻ്റെ കാലത്ത് തിരുവിതാംകൂർ റസിഡൻ്റ് ആയി നിയമിതനായത് മക് ഗ്രിഗർ ആയിരുന്നു.

2.മക് ഗ്രിഗർ യോഗ വിദ്യയും തമിഴും തൈക്കാട് അയ്യയിൽ നിന്നും അഭ്യസിച്ചു.

3.മക് ഗ്രിഗർ അയ്യാ ഗുരുവിനെ തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ട് പദവിയിൽ നിയമിക്കുകയും ചെയ്തു.

A1,2

B2,3

Cഇവയെല്ലാം തെറ്റാണ്

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Read Explanation:

തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളിൻ്റെ കാലത്ത് തിരുവിതാംകൂർ റസിഡൻ്റ് ആയി നിയമിതനായത് മക് ഗ്രിഗർ ആയിരുന്നു.തൈക്കാട് അയ്യയുടെ വ്യക്തിപ്രഭാവം കേട്ടറിഞ്ഞ മക് ഗ്രിഗർ അദ്ദേഹത്തിനു ശിഷ്യപ്പെടുകയും യോഗ വിദ്യയും തമിഴും തൈക്കാട് അയ്യയിൽ നിന്നും അഭ്യസിക്കുകയും ചെയ്തു. മക് ഗ്രിഗർ അയ്യാ ഗുരുവിനെ തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ടായി നിയമിക്കുകയും,ഷഷ്ടി പൂർത്തിയിലെത്തിയ 1873 മുതൽ സമാധിയായ 1909 വരെ 36 വർഷം അയ്യാ തൈക്കട്‌ റസിഡൻസി സൂപ്രണ്ട്‌ ആയിരിക്കുകയും ചെയ്തു.


Related Questions:

1947-48 വർഷത്തിൽ നടന്ന പാലിയം സമരത്തിൽ രക്തസാക്ഷിയായത് ആര് ?
Who was the owner of the Newspaper Swadeshabhimani ?
ഡോ.ഹെർമൻ ഗുണ്ടർട്ട് താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ടി കെ മാധവൻ ജനിച്ച വർഷം ഏതാണ് ?
Who wrote the famous book Prachina Malayalam?