App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശരീര തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം ചെവിയാണ്.

2.ശരീര തുലന നില പാലനത്തിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം സെറിബെല്ലം ആണ്.

A1 മാത്രം.

B2 മാത്രം

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

കേൾവി സാധ്യമാക്കുക എന്ന പ്രാഥമിക ധർമ്മം കൂടാതെ ശരീര തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം കൂടിയാണ് ചെവി. ചെവിയിലെ അർദ്ധവൃത്താകാരകുഴലുകൾ, യൂട്രിക്കിൾ, സാക്യൂൾ എന്നിവ ശരീരത്തിന്റെ തുലനാവസ്ഥ നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. തലയുടെ ഏതൊരു ചലനവും അവയിൽ നിറഞ്ഞിരിക്കുന്ന ദ്രവത്തിൽ ചലനം സൃഷ്ടിക്കുന്നു. ഈ ഭാഗങ്ങളിലെല്ലാം രോമകോശങ്ങളുണ്ട്. ഈ രോമകോശങ്ങളുടെ അഗ്രത്തിലായി ഓടോലിത്ത് (Otolith) എന്ന കാൽസ്യം കാർബണേറ്റ് തരികൾ ഉണ്ട്. തലയുടെ ചലനത്തിൽ ഓടോലിത്തുകൾക്ക് സ്ഥാനചലനം ഉണ്ടാവുകയും ഈ സ്ഥാനചലനം രോമകോശങ്ങൾ തിരിച്ചറിയുകയും, ബന്ധപ്പെട്ട നാഡീതന്തുക്കളെ ഉദ്ദീപിപ്പിക്കുകയും തുടർന്ന് ആ വിവരം സെറിബല്ലത്തിലെത്തുകയും ചെയ്യുന്നു.ശരീര തുലന നില പാലനത്തിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം സെറിബെല്ലം ആണ്.


Related Questions:

Eye muscles are attached with
കാഴ്ച ശക്തി ഏറ്റവും കുറവുള്ള കണ്ണിന്റെ ഭാഗം ആണ് ?
ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
Suspensory ligaments that hold the lens in place are called?
Which among the following live tissues of the Human Eye does not have blood vessels?