ഇന്ത്യയിൽ നികുതികളെ പൊതുവിൽ രണ്ടായി തരം തിരിച്ചിരിക്കുന്നു.
1.പ്രത്യക്ഷ നികുതി (Direct Taxes)
2.പരോക്ഷ നികുതി (Indirect Taxes)
പ്രത്യക്ഷ നികുതി (Direct Taxes)
- ആരിലാണോ നികുതി ചുമത്തുന്നത് അയാള്‍ തന്നെ നികുതി അടയ്ക്കുന്നു.
- ഇവിടെ നികുതി ചുമത്തപ്പെടുന്നതും നികുതിമുലമുളള സാമ്പത്തിക ഭാരം അനുഭവിക്കുന്നതും ഒരാള്‍ തന്നെയായതിനാല്‍ ഇത്തരം നികുതികള്‍ പ്രത്യക്ഷനികുതി എന്നറിയപ്പെടുന്നു
- നികുതിഭാരം നികുതിദായകന്‍ തന്നെ വഹിക്കുന്നു എന്നത് പ്രത്യക്ഷനികുതിയുടെ പ്രത്യേകതയാണ്.
ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രത്യക്ഷ നികുതികൾ :
വ്യക്തിഗത ആദായനികുതി
- വ്യക്തികളുടെ വരുമാനത്തില്‍ ചുമത്തുന്ന നികുതിയാണ് വ്യക്തിഗത ആദായനികുതി.
- വരുമാനം കൂടുന്നതിനനുസരിച്ച് നികുതി നിരക്ക് കൂടുന്നു.
- നിശ്ചിത വരുമാനപരിധിക്ക് മുകളില്‍വരുന്ന തുകയ്ക്കാണ് നികുതി ബാധകമാക്കിയിരിക്കുന്നത്.
- ഇന്ത്യയില്‍ ആദായനികുതിനിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ ആണ് ഈ നികുതി പിരിക്കുന്നത്.
കോർപ്പറേറ്റ് നികുതി
- കമ്പനികളുടെ അറ്റ വരുമാനത്തിന്മേല്‍ അഥവാ ലാഭത്തിന്മേല്‍ ചുമത്തുന്ന നികുതിയാണിത്