App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത് ?

1.ശരീരത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ആൻറിബോഡി ആണ് ഇമ്യൂണോ ഗ്ലോബിൻ എം (IgM)

2.മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡിയാണ് ഇമ്യൂണോ ഗ്ലോബിൻ എ (IgA).

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരി

Answer:

D. രണ്ടു പ്രസ്താവനകളും ശരി

Read Explanation:

ഇമ്മ്യൂണോഗ്ലോബുലിൻ എം (IgM) ശരീരത്തിൽ കാണപ്പെടുന്നതിൽ ഏറ്റവും വലിയ ആന്റിബോഡിയാണ്. കൂടാതെ ഒരു ആന്റിജനുമായുള്ള പ്രാരംഭ സമ്പർക്കത്തിലെ പ്രതികരണത്തിന്റെ ഫലമായി പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ആന്റിബോഡി കൂടിയാണിത്.പഠനങ്ങൾ നടത്തിയതിൽ നിന്നും മനസ്സിലായത് മനുഷ്യരിലും മറ്റ് സസ്തനികളിലും പ്ലീഹയിൽ കാണപ്പെടുന്ന, പ്ലാസ്മാകോശങ്ങളാണ് ഐ‌ജി‌എം ഉല്പാദനത്തിന്റെ പ്രധാന കേന്ദ്രം എന്നാണ്. ശ്ലേഷ്മസ്തരത്തിന്റെ രോഗപ്രതിരോധ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ആന്റിബോഡിയാണ് ഇമ്മ്യൂണോഗ്ലോബുലിൻ എ ( IgA-ഐജിഎ, അതിന്റെ സ്രവ രൂപത്തിനെ sIgA-എസ്ഐജിഎ എന്നും അറിയപ്പെടുന്നു). സ്ലേഷ്മസ്തരവുമായി ബന്ധപ്പെട്ട് ഉൽ‌പാദിപ്പിക്കപ്പെടുന്ന ഈ ആന്റിബോഡിയുടെ അളവ് മറ്റെല്ലാത്തരം ആന്റിബോഡികളുടേയും ആകെ അളവിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്..മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡിയാണ് ഇമ്യൂണോ ഗ്ലോബിൻ എ (IgA).


Related Questions:

Which algae is used in space missions for oxygen production and also to produce a nutritional biomass that astronauts can eat ?
മിചിയാക്കി തകഹാഷി ലോകത്തിലെ ഏത് രോഗത്തിന്റെ ആദ്യ വാക്സിൻ നിർമാതാവായിരുന്നു ?

മിസോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷ പാളിയാണ് മിസോസ്ഫിയർ. 

2.ഏറ്റവും തണുപ്പ് കൂടിയ അന്തരീക്ഷപാളിയാണിത്. 

3.ഉൽക്കകൾ എരിഞ്ഞു വീഴുന്നത് മിസോസ്ഫിയറിലാണ്.

4.മീസോപ്പാസ് മീസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും വിഭജിക്കുന്നു.

Our tendency to think of using objects only as they have been used in the past .....
കേരളത്തിനു പിറകെ എൻഡോസൾഫാൻ നിരോധിച്ച സംസ്ഥാനം ?