App Logo

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സിനെക്കുറിച്ച് ശരിയായ പ്രസ്താവ ഏതൊക്കെയാണ് ?

1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഗവർണർ ജനറലായിരുന്ന വ്യക്തി

2.സിവിൽ , ക്രിമിനൽ കോടതികളും അപ്പീലിന് സുപ്രീം കോടതിയും സ്ഥപിച്ച ഗവർണർ ജനറൽ

3.ബ്രിട്ടീഷ് പാർലമെന്റ് ഇമ്പിച്ച്മെന്റിന് വിധേയനാക്കിയ ഗവർണർ ജനറൽ

Aഇവയൊന്നുമല്ല

Bഎല്ലാം ശരി

C1 മാത്രം ശരി

D2 മാത്രം ശരി

Answer:

B. എല്ലാം ശരി

Read Explanation:

വാറൻ ഹേസ്റ്റിംഗ്‌സ് (1772-1785)

  • ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
  • 1773ലെ റെഗുലേറ്റിംഗ് ആക്ട് പ്രകാരമാണ് ബംഗാളിൽ ആദ്യത്തെ ഗവർണർ ജനറലായി ഇദ്ദേഹം നിയമിതനായത്
  • ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽക്കാലം പദവി വഹിച്ച വ്യക്തി.

  • ഒന്നാം ആംഗ്ലോ മറാത്ത യുദ്ധസമയത്തും, രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധസമയത്തും ഗവർണർ ജനറൽ ആയിരുന്ന വ്യക്തി.
  • ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരിയാണ് വാറൻ ഹേസ്റ്റിംഗ്‌സ്.
  • 1772 ലാണ് ബംഗാളിൽ ദ്വിഭരണം റദ്ദ് ചെയ്തത്.
  • ഇദ്ദേഹം ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ 'ക്വിൻ ക്വീനയിൽ 'എന്നറിയപ്പെടുന്നു

  • ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ 
  • ഇദ്ദേഹത്തിൻറെ സഹായത്തോടെയാണ് സർ വില്യം ജോൺസ് 1784ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്
  • പിറ്റ്‌സ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കുമ്പോൾ ഗവർണർ ജനറലായിരുന്നത്
  • ബോർഡ് ഓഫ് റവന്യൂ സ്ഥാപിച്ച ഗവർണർ ജനറൽ
  • 1772-ൽ ജില്ലാ കളക്ടറുടെ പദവി സൃഷ്ടിച്ച ഗവർണർ ജനറൽ

  • 1773-ൽ ഇസർദാരി സംവിധാനം അവതരിപ്പിച്ച ഗവർണർ ജനറൽ.
  • 1773ലെ റെഗുലേറ്റിങ്ങ് ആക്ട് പ്രകാരം സുപ്രീംകോടതി സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്തപ്പോൾ ഗവർണർ ജനറൽ ആയിരുന്ന വ്യക്തി
  • 1774 ലാണ് കൽക്കട്ടയിൽ സുപ്രീംകോടതി സ്ഥാപിതമായത്.
  • കൽക്കട്ടയിൽ മദ്രസ സ്ഥാപിച്ച ഭരണാധികാരി
  • ചാൾസ് വിൽക്കിൻസ് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഭഗവത് ഗീതക്ക് ആമുഖം എഴുതിയ വ്യക്തി

  • തപാൽ സംവിധാനം പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ സൗകര്യം ചെയ്ത ഗവർണർ ജനറൽ
  • 'റിങ് ഫെൻസ്' എന്ന നയത്തിന്റെ ശില്പി 

വാറൻ ഹേസ്റ്റിങ്ങ്സിന്റെ ഇംപീച്ച്മെൻ്റ്

  • ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ഗവർണർ ജനറൽ.
  • കെടുകാര്യസ്ഥതയും, വ്യക്തിപരമായ അഴിമതിയുമായിരുന്നു ഇംപീച്ച്മെന്റിന് അദ്ദേഹത്തിന് മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ.
  • എഡ്മണ്ട് ബർഗ് എന്ന ബ്രിട്ടീഷ് പാർലമെൻറ് അംഗമാണ് വാറൻ ഹേസ്റ്റിങ്ങ്സിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
  • വാറൻ ഹേസ്റ്റിംഗ്സിന്റെ ഇംപീച്ച്മെന്റിൽ അദ്ദേഹത്തിന് വേണ്ടി എതിർവാദം നടത്തിയത് വില്യം ജോൺസ് ആയിരുന്നു.

 


Related Questions:

The llbert Bill controversy during the period of Lord Ripon exposed the racial bitterness of the British and united the Indians
'സതി' എന്ന അനാചാരം നിർത്തലാക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച മഹാൻ ആര്?
'Aurangzeb of British India' is ....
At the time of the establishment of Asiatic Society in Calcutta, who was the Governor-General of Bengal?

"ഇന്ത്യയ്ക്ക് സ്വാതന്ത്യം" നൽകുന്നതുമായി ബന്ധപ്പെട്ട് "മൌണ്ട് ബാറ്റൺ പദ്ധതിയിൽ" ഉൾപ്പെടാത്ത പ്രസ്താവന ഏതെന്ന് രേഖപ്പെടുത്തുക :

(i) ഏതൊക്കെ പ്രദേശങ്ങൾ പാക്കിസ്ഥാനിൽ ചേർക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി നിർദ്ദേശിക്കുന്നതാണ്

(ii) ബംഗാളിലെയും പഞ്ചാബിലെയും ഹിന്ദു-മുസ്ലിം സംസ്ഥാനങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്നതിന് ഒരു അതിർത്തി നിർണ്ണയകമ്മീഷനെ നിയമിക്കുന്നതാണ്

(iii) പഞ്ചാബും ബംഗാളും രണ്ടായി വിഭജിക്കുന്നതാണ്

(iv) മുസ്ലിംങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ പ്രത്യേക രാജ്യം അനുവദിക്കുന്നതാണ്