App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം ഇംഗ്ലീഷുകാരുടെ മാഹി ആക്രമണം ആയിരുന്നു.

2.രണ്ടാം മൈസൂർ യുദ്ധത്തിന്റെ ആദ്യഘട്ടം മൈസൂർ സേനയെ നയിച്ചത് ഹൈദരാലിയും രണ്ടാംഘട്ടം നയിച്ചത് ടിപ്പു സുൽത്താനും ആയിരുന്നു. 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ പ്രധാന കാരണം ഇംഗ്ലീഷുകാരുടെ മാഹി ആക്രമണം ആയിരുന്നു..ഹൈദർ അലിയെ സംബന്ധിച്ചിടത്തോളം അതീവ നയതന്ത്രപ്രധാനമായ മാഹി 1779 -ൽ ഫ്രഞ്ചുകാരുടെ കയ്യിൽനിന്നും ഈസ്റ്റ് ഇന്ത്യ കമ്പനി പിടിച്ചെടുത്തു. ഫ്രഞ്ചുകാരിൽ നിന്നും ആയുധങ്ങളും പടക്കോപ്പുകളും മാഹിയിലെ തുറമുഖത്തുകൂടി ലഭിച്ചുകൊണ്ടിരുന്ന ഹൈദർ അലി ബ്രിട്ടീഷുകാരോട് അവിടം വിടാൻ ആവശ്യപ്പെടുകയും, തന്നെയുമല്ല മാഹി സംരക്ഷിക്കാൻ ഫ്രഞ്ചുകാർക്ക് തൻ്റെ സേനയെ വിട്ടുനൽകുകയും ചെയ്തിരുന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം എന്ന് അറിയപ്പെട്ട യുദ്ധം ഹൈദർ 1780 ജൂലൈ 2 -ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പ്രഖ്യാപിച്ചു. 1782ൽ ഹൈദരലി മരണമടഞ്ഞതോടെ രണ്ടാം മൈസൂർ യുദ്ധത്തിൻറെ രണ്ടാംഘട്ടം ടിപ്പുസുൽത്താൻ നയിച്ചു.


Related Questions:

Who among the following initiated the introduction of English in India ______
Who among the following was the first President of all India Anti-Untouchability League (later changed to Harijan Sevak Samaj)?
With reference to Simon Commission’s recommendations, which one of the following statements is correct?
ബ്രിട്ടീഷ് ഗവൺമെന്റ് ഏക പ്രസ്ഥാനത്തെ അടിച്ചമർത്തിയ വർഷം ?
Which of the following Act is also known as Montague Chelmsford Reforms