App Logo

No.1 PSC Learning App

1M+ Downloads

വോൾട്ടയറുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്?

1.1694 നവംബർ 21 ന്‌ ഇംഗ്ലണ്ടിൽ ജനിച്ചു. 

2.അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി പോരാടുകയും പരമ്പരാഗത വിശ്വാസങ്ങളെ എതിർക്കുകയും ചെയ്തു.

3. ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന 'സോഷ്യൽ കോൺട്രാക്ട്' എന്ന പ്രസിദ്ധമായ പുസ്തകം  രചിച്ചു.

A1,2

B3 മാത്രം.

C2 മാത്രം.

D1,2,3

Answer:

C. 2 മാത്രം.

Read Explanation:

വോൾട്ടയർ

  • യഥാർത്ഥ പേര് - ഫ്രാൻസ്വ മരീ അറൗവേ

  • 1694 നവംബർ 21 ന്‌ പാരീസിൽ ജനിച്ചു

  • എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്നു.

  • കവിതകൾ, നാടകങ്ങൾ‍, നോവലുകൾ‍, ഉപന്യാസങ്ങൾ, ചരിത്രപരവും ശാസ്ത്രപരവുമായ ഗ്രന്ഥങ്ങൾ എന്നിവയെല്ലാം രചിച്ചിട്ടുണ്ട്.

  • വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയും കത്തൊലിക്കാസഭയ്ക്കും നിലവിലുണ്ടായിരുന്ന ഫ്രഞ്ച് വ്യവസ്ഥയ്ക്കും എതിരേയും ശബ്ദിച്ച അദ്ദേഹത്തിന്റെ ചിന്തകൾ ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി.

NB : ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന 'സോഷ്യൽ കോൺട്രാക്ട്' എന്ന പ്രസിദ്ധമായ പുസ്തകം രചിച്ചത് റുസ്സോ ആയിരുന്നു.


Related Questions:

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തെ പുനഃസൃഷ്ടിക്കുക എന്നത് ഏത് വിപ്ലവത്തിൻ്റെ ലക്ഷ്യമായിരുന്നു ?
ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസിൽ നിയമങ്ങൾ എഴുതപ്പെട്ടിരുന്ന ഭാഷ ?
Who is known as the 'Child of French revolution'?
Who seized power at the end of the French Revolution?
What was the slogan of the French Revolution?