App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.1950 മുതൽ 1980 വരെയുള്ള രാജ്യത്തിൻറെ സാമ്പത്തിക വളർച്ച നിരക്ക് ഹിന്ദു ഗ്രോത്ത് റേറ്റ് എന്നും അറിയപ്പെടുന്നു.

2.പ്രമുഖ സാമ്പത്തിക വിദഗ്ധനായ രാജ് കൃഷ്ണയാണ്,ഹിന്ദു ഗ്രോത്ത് റേറ്റ് എന്ന പദത്തിൻറെ ഉപജ്ഞാതാവ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

1950 മുതൽ 1980 വരെയുള്ള രാജ്യത്തിൻറെ സാമ്പത്തിക വളർച്ചാ നിരക്കിനെ ഹിന്ദു ഗ്രോത്ത് റേറ്റ് എന്നും ചില സാമ്പത്തിക ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നു. ഹിന്ദു വളർച്ചാ നിരക്ക്' എന്ന പദം 1978-ൽ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫസർ രാജ്കൃഷ്ണയാണ് ആദ്യമായി ഉപയോഗിച്ചത്. മന്ദഗതിയിലുള്ള വളർച്ചയെ ചിത്രീകരിക്കുന്നതിനും സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തിൽ അവ വിശദീകരിക്കുന്നതിനുമായാണ് ഈ പദം ഉപയോഗിക്കപ്പെട്ടത്..


Related Questions:

രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദന വർദ്ധനവ് താഴെ കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു?
' A Brief Memorandum Outlining a Plan of Economic Development for India ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.1990-കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രകടമായ മാറ്റം കാണപ്പെട്ടു.

2.സ്വകാര്യമേഖലയ്ക്ക് പകരം പൊതുമേഖലയ്ക്കു പ്രാധാന്യം അതോടെ നൽകപ്പെട്ടു.

'' നമ്മുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവമുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും''. ഈ വാക്കുകൾ ആരുടേതാണ് ?

What can be considered as economic growth ?

i.Increase in the production of goods and services in an economy

ii.Increase in the gross domestic product of a country over the previous year