App Logo

No.1 PSC Learning App

1M+ Downloads

കേരള തദ്ദേശസ്വയം ഭരണ വകുപ്പിന് കീഴിൽ വരാത്ത സർക്കാർ പ്രസ്ഥാനം ഏത്? 

          1)    ശുചിത്വ മിഷൻ 

         2)     കുടുംബശ്രീ

         3)     ഇൻഫർമേഷൻ കേരള മിഷൻ

         4)      കില(KILA)

A2

B3

C4

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

  • കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ ,ബ്ലോക്ക് പഞ്ചായത്തുകൾ ,ജില്ലാ പഞ്ചായത്തുകൾ ,മുൻസിപ്പാലിറ്റികൾ ,കോർപ്പറേഷനുകൾ തുടങ്ങിയ പ്രാദേശിക ഭരണകൂടങ്ങളുടെ നയപരമായ കാര്യങ്ങൾ നോക്കുന്ന സംസ്ഥാന സർക്കാരിന്റെ വകുപ്പാണ് തദ്ദേശസ്വയംഭരണ വകുപ്പ്.

  •  941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയാണ് കേരളത്തിൽ നിലവിൽ ഉള്ളത്

കേരള തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങൾ

  • ശുചിത്വ മിഷൻ - കേരളത്തിലെ ഖരമാലിന്യ സംസ്കരണം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനം. ഇത് തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലാണ്.

  • കുടുംബശ്രീ - ദാരിദ്ര്യ നിർമ്മാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി രൂപീകരിച്ച ഈ സംരംഭം തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

  • ഇൻഫർമേഷൻ കേരള മിഷൻ (IKM) - കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കമ്പ്യൂട്ടർവത്കരിക്കുന്നതിനും ഇ-ഗവേണൻസ് നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള സ്ഥാപനമാണിത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗമാണ്.

  • കില (KILA - Kerala Institute of Local Administration)- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്ന ഒരു സ്ഥാപനമാണിത്. ഇതും തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലാണ്.


Related Questions:

പാർലമെന്റിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ്?
ദിനമണി എന്ന ദിനപത്രം ആരംഭിച്ച മുഖ്യമന്ത്രി ആര്?
തിരുവിതാംകൂർ നിയമ നിർമ്മാണ സഭ രൂപീകരിച്ച വർഷം ഏതാണ് ?
മലബാർ ലഹളയെ തുടർന്ന് അധികാരത്തിലേറിയ താത്കാലിക ഗവൺമെന്റിനെ നയിച്ചതാര്?
' നവ കേരളത്തിലേക്ക് ' ആരുടെ കൃതിയാണ് ?