App Logo

No.1 PSC Learning App

1M+ Downloads

ധാതുക്കളുടെ തിളക്കത്തെ സ്വാധീനിക്കുന്ന  പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.ധാതുവിന്റെ അപവർത്തനാങ്കം

2. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി 

3.പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം

A1,2 മാത്രം.

B2 മാത്രം.

C1,3 മാത്രം.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഒരു ധാതു പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിന്റെ അളവാണ്  അതിൻറെ തിളക്കം.
  • സാങ്കേതികമായി പറഞ്ഞാൽ ഒരു ധാതുവിന്റെ പ്രതലത്തിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തീവ്രതയുടെ സ്വഭാവം ആണ്  തിളക്കം.
  • ഒരു ധാതുവിൻറെ തിളക്കം പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
  • ധാതുവിന്റെ അപവർത്തനാങ്കം, പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി, പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം എന്നിവയാണ് ആ ഘടകങ്ങൾ.
  • ധാതു പ്രതലത്തിന് മേലുള്ള അഴുക്കും, നിരപ്പ് അല്ലാത്ത ധാതു പ്രതലവും തെറ്റായ തിളക്കം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.

Related Questions:

ഒരു മൂലകം മാത്രമുള്ള ധാതുക്കളുടെ ഉദാഹരണം ഇവയിൽ ഏതെല്ലാമാണ് ?

  1. ഗന്ധകം
  2. ചെമ്പ്
  3. വെള്ളി
  4. സ്വർണം
    ലാബ്രഡോർ കറന്റ് , ബെന്‍ഹ്വെല കറന്റ് , ഗൾഫ് സ്ട്രീം , അംഗോള കറന്റ് , ഗിനിയ കറന്റ് തുടങ്ങിയവ ഏത് സമുദ്രത്തിലെ പ്രവാഹങ്ങളാണ് ?
    ഉത്തര ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് ആര് ?
    യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ Endangered Species Act (ESA) പാസ്സാക്കിയ വർഷം ?

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

    1. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ആണ് കീലിങ് കർവ് 
    2. അന്തരീക്ഷ വായുവിന്റെ 97 % സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 29 കിലോമീറ്റർ ഉയരം വരെയാണ് 
    3. അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങളാണ് എയ്റോസോളുകൾ