App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ എക്സിക്യൂട്ടിവിൻ്റെ ചുമതലകൾ ഏതെല്ലാം?

1) നിയമനിർമാണസഭ അംഗീകരിച്ച നിയമങ്ങളും നയങ്ങളും നടപ്പിലാക്കുക എന്നതാണ് എക്സിക്യൂട്ടീവിൻ്റെ മുഖ്യ ചുമതല. 

2) നയരൂപീകരണവും എക്സിക്യൂട്ടീവിൻ്റെ പ്രധാന ഉത്തരവാദിത്തമാണ്.

3) ആഭ്യന്തരഭരണം, വിദേശകാര്യഭരണം, രാജ്യരക്ഷയും യുദ്ധവും, ധനപരമായ ചുമതലകൾ, നീതിന്യായ പ്രവർത്തനങ്ങൾ, നിയമനിർമാണ ചുമതലകൾ, ദൈനംദിന ഭരണം എന്നിവയും എക്സിക്യൂട്ടീവിൻ്റെ പ്രവർത്തനപരിധിയിൽ ഉൾപ്പെടുന്നു. 

A1

B1, 3

C1, 2

D1, 2, 3

Answer:

D. 1, 2, 3

Read Explanation:

നീതിന്യായ വിഭാഗത്തെ കാര്യനിർവഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ: ആർട്ടിക്കിൾ 50


Related Questions:

ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) ഗവൺമെൻ്റിന്  അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ  പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.

2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും. 

3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.

4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനയുടെ ഏത് വ്യവസ്ഥയാണ് ആനന്ദത്തിൻറെ സിദ്ധാന്തത്തെ പ്രതിഫലിപ്പിക്കുന്നത് ?
Which Article of the Indian Constitution grants immunity to all laws included in IX Schedule ?
1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എത്ര ഷെഡ്യൂളുകൾ ഉണ്ട് ?

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏതു ?

  1. സാമ്പത്തിക കുറ്റകൃത്യരഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട രൂപീകരിക്കപ്പെട്ടത്
  2. ധനകാര്യ മന്ദ്രാലയത്തിലെ റവന്യൂ വകുപ്പിൻറെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്
  3. രാഹുൽ നവീനാണ് ഇപ്പോഴത്തെ പ്രത്യേക ഡയറക്ടറുടെ ചുമതല വഹിക്കുന്നത്