App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ്?

(i)റൺവേയിലൂടെ ചിറിപ്പായുന്ന വിമാനം

(ii)ലിഫ്റ്റിൻ്റെ  ചലനം 

(iii)ഞെട്ടറ്റു വീഴുന്ന മാമ്പഴം 

Aവർത്തുള ചലനം

Bവക്ര രേഖ ചലനം

Cക്രമാവർത്തന ചലനം

Dനേർരേഖാ ചലനം

Answer:

D. നേർരേഖാ ചലനം

Read Explanation:

  • ചലനം - ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം 

  • നേർരേഖാ ചലനം - ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനം 

  • സമചലനം - നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു ,സമയത്തിന്റെ തുല്യ ഇടവേളകളിൽ തുല്യ ദൂരങ്ങൾ സഞ്ചരിച്ചാൽ അറിയപ്പെടുന്ന ചലനം 
  • ഉദാ : ഞെട്ടറ്റ് വീഴുന്ന മാമ്പഴം 

  • വർത്തുള ചലനം - ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം 
    • ഉദാ :  ക്ലോക്കിന്റെ സൂചിയുടെ അഗ്രഭാഗത്തിന്റെ ചലനം 
    •             ഒരു കല്ലിൽ ചരട് കെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം 

  • സമവർത്തുള ചലനം - വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യസമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം 

  • ഭ്രമണം - സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം 
  • ഉദാ : കറങ്ങുന്ന പമ്പരത്തിന്റെ ചലനം 

  • പരിക്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തു വരുന്ന ചലനം 
  • ഉദാ : സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം 

  • ദോലനം - തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേക്കുമുള്ള ചലനം 
  • ഉദാ : ഊഞ്ഞാലിന്റെ ചലനം 

Related Questions:

പ്രകാശത്തിന്റെ കോർപസ്കുലാർ സിദ്ധാന്തം (Corpuscular Theory) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
ഒരു ബൈനറി കൗണ്ടർ (Binary Counter) നിർമ്മിക്കാൻ സാധാരണയായി ഏത് തരം ഫ്ലിപ്പ്-ഫ്ലോപ്പുകളാണ് ഉപയോഗിക്കുന്നത്?
FET (Field Effect Transistor) ഒരു __________ നിയന്ത്രിത ഉപകരണമാണ് (Controlled Device).
ബ്രൂസ്റ്ററിന്റെ കോണിൽ (Brewster's Angle, θ B ​ ) പ്രകാശം ഒരു പ്രതലത്തിൽ പതിക്കുമ്പോൾ, പ്രതിഫലിച്ച പ്രകാശരശ്മിയും അപവർത്തനം ചെയ്യപ്പെട്ട പ്രകാശരശ്മിയും തമ്മിലുള്ള കോൺ എത്രയായിരിക്കും?
ഒരു ഇൻട്രിൻസിക് സെമികണ്ടക്ടറിൽ (Intrinsic Semiconductor) ഇലക്ട്രോണുകളുടെയും ദ്വാരങ്ങളുടെയും എണ്ണം എങ്ങനെയായിരിക്കും?