App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.

2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.

A1,2

B1,3

C1,2,3

D2,3

Answer:

C. 1,2,3

Read Explanation:

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 5854 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്. ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത, ഐബക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമറ്റ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും സംരക്ഷിക്കപ്പെടുന്ന വന്യമൃഗങ്ങൾ. എഴുപതിലേറെ പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. അതിൽ റോസ് ഫിഞ്ച് ഇനത്തിൽ പെട്ടവയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.


Related Questions:

The United Nations Environmental Programme (UNEP) was founded in ___________?
വേൾഡ് വൈഡ് ഫണ്ട്‌ (WWF) സ്ഥാപിതമായ വർഷം ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1971ൽ ആരംഭിച്ച പദ്ധതിയാണ്  പ്രോജക്ട് ടൈഗർ.

2.ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലാണ് പദ്ധതി ആരംഭിച്ചത്.

3.ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം ആന്ധ്ര പ്രദേശിലുള്ള നാഗാർജുന സാഗർ ശ്രീശൈലം ടൈഗർ റിസർവ് ആണ്.

കേരളത്തിലെ ഏത് ജലവൈദ്യുത പദ്ധതിക്കാണ് അംഗീകാരം നൽകേണ്ടതില്ലെന്ന് മാധവ് ഗാഡ്ഗിൽ കമ്മീഷൻ ശിപാർശ ചെയ്തത്?
1992ലെ ഭൗമ ഉച്ചകോടി നടന്നത് എവിടെയാണ് ?