App Logo

No.1 PSC Learning App

1M+ Downloads

ആദ്യകാല ഭക്തി പാരമ്പര്യങ്ങൾക്ക് ( ഭക്തി പ്രസ്ഥാനം) ഉണ്ടായിരുന്ന സവിശേഷതകൾ ഇവയിൽ ഏതെല്ലാം ആണ് ?

  1. ഭക്ത കവികളായ സന്യാസിമാർ ആയിരുന്നു പ്രചാരകർ
  2. സ്ത്രീകള്‍ക്കും കീഴ്ജാതിക്കാര്‍ക്കും പ്രാതിനിധ്യം നല്‍കി
  3. യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

  • ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന
    ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും പൊതുവെ ഭക്തിപ്രസ്ഥാനം എന്നു വിളിക്കുന്നു.
  • നവോത്ഥാന ആശയങ്ങൾ കൂടെ ഉൾക്കൊണ്ടിരുന്ന ഭക്തിപ്രസ്ഥാനം യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു.
  • സ്ത്രീകള്‍ക്കും കീഴ്ജാതിക്കാര്‍ക്കും പ്രാതിനിധ്യം നൽകുകയും,ജാതി ചിന്തയ്ക്ക് അതീതമായി ദൈവഭക്തിക്ക് പ്രാമുഖ്യം നൽകുകയും ചെയ്തു.
  • പതിനാറാം നൂറ്റാണ്ടിൽ ഉയർന്നുവന്ന ഭക്തിപ്രസ്ഥാനം ദക്ഷിണേന്ത്യയിൽ നിന്ന് ക്രമേണ ഉത്തരേന്ത്യയിലേക്ക് വ്യാപിച്ചു.
  • ഇഷ്ട്ട ദേവനെ/ദേവിയെ സ്തുതിച്ചുകൊണ്ട് അനേകം സ്തോത്രങ്ങളും കീർത്തനങ്ങളും ഭക്തകവികളായ സന്യാസിമാർ രചിക്കുകയും തന്മൂലം ഭക്തിപ്രസ്ഥാനം സംഗീതത്തിനും, സാഹിത്യത്തിനും സമഗ്ര സംഭാവനകൾ നൽകുകയും ചെയ്തു.

Related Questions:

ചിദംബരം ക്ഷേത്രത്തിലെ പ്രധാന പ്രസാദംഎന്താണ് ?
മോക്ഷത്തിനും പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന ഹോമം ഏതാണ് ?
ഒരു ക്ഷേത്രത്തിൽ പള്ളിയുണർത്തൽ ചടങ്ങ് മുതൽ നട അടയ്ക്കുന്നത് വരെയുള്ള ചടങ്ങുകളിൽ ഉപയോഗിക്കുന്ന വാദ്യം ഏത് ?
'നവരാത്രി' ഏത് ദേവതയുമായി ബന്ധപ്പെട്ട ഉത്സവാഘോഷം ആണ് ?
തിരുവാതിര ആഘോഷം ഏത് മാസത്തിലാണ് ആഘോഷിക്കുന്നത് ?