App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതി നടപടി ക്രമങ്ങൾ സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക .

1 .സംസ്ഥാന നിയമ സഭകൾക്ക് ഭരണഘടനാ ഭേദഗതിക്കുള്ള നിർദ്ദേശം ആരംഭിക്കാവുന്നതാണ് 

2 .ഫെഡറൽ ഘടനയെ ബാധിക്കുന്ന ഒരു ഭേദഗതി സംസ്ഥാന നിയമ സഭകളിൽ പകുതിയും, പ്രത്യേക ഭൂരിപക്ഷത്തോടെ അംഗീകരിക്കണം 

മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ? 

A1 മാത്രം

B2 മാത്രം

C1 ഉം 2 ഉം മാത്രം

D1 ഉം 2 ഉം അല്ല

Answer:

D. 1 ഉം 2 ഉം അല്ല

Read Explanation:

  • ഭരണഘടന ഭേദഗതിയെ സംബന്ധിക്കുന്ന ബിൽ പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ മാത്രമേ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ. സംസ്ഥാന നിയമസഭകളിൽ ഭരണഘടന ഭേദഗതിയെ സംബന്ധിക്കുന്ന നടപടികൾ ആരംഭിക്കാൻ സാധിക്കുകയില്ല.
  • ഇത് ഒരു മന്ത്രിക്കോ മന്ത്രി അല്ലാത്ത ഏതെങ്കിലും പാർലമെന്റ് അംഗത്തിനോ അവതരിപ്പിക്കാവുന്നതാണ്.
  • രാഷ്ട്രപതിയുടെ മുൻകൂർ അനുവാദം ഇതിന് ആവശ്യമില്ല.
  • പാർലമെന്റിന്റെ ഓരോ സഭയിലും പ്രത്യേക ഭൂരിപക്ഷത്തിൽ ഇത് പാസാക്കിയിരിക്കണം. എന്നാൽ ഫെഡറൽ ഘടനയെ ബാധിക്കുന്ന ഭേദഗതി പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തിൽ പാസാക്കുന്നതിനോടൊപ്പം, പകുതി സംസ്ഥാനങ്ങളിലെയും നിയമസഭകളിൽ കേവല ഭൂരിപക്ഷത്തിൽ പാസാക്കണം.
  • അതിനാൽ തന്നിരിക്കുന്ന 2 പ്രസ്താവനകളും തെറ്റാണ്.

Related Questions:

92ആം ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടാത്ത ഭാഷ ഏത്?
Amendment replaced the one-member system with a multi-member National Commission for Scheduled Castes (SC) and Scheduled Tribes (ST) is :
1990 ൽ ദേശീയ പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?
The constitutional Amendment which is also known as Anti - Defection Law:?
ഭരണഘടനയുടെ എത്രാമത്തെ ഭേദഗതി അനുസരിച്ചാണ് വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആക്കിയത് ?