App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.അൾട്രാവയലെറ്റ്  വികിരണങ്ങളെ  അവയുടെ തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 3 ആയി തരംതിരിച്ചിരിക്കുന്നു.

2.അൾട്രാവയലെറ്റ്‌ C ആണ് ജീവജാലങ്ങൾക്ക് ഏറ്റവും അപകടകാരിയായ അൾട്രാവയലെറ്റ്  റേഡിയേഷൻ.

3.അൾട്രാവയലെറ്റ്‌ C റേഡിയേഷനെ ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നതിനാൽ അത് ഭൂമിയിൽ എത്തുന്നില്ല.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

ദൃശ്യപ്രകാശ തരംഗങ്ങളേക്കാൾ തരംഗദൈർഘ്യം കുറഞ്ഞതും എന്നാൽ എക്സ്-റേ തരംഗത്തേക്കാൾ തരംഗദൈർഘ്യം കൂടുതലും ആയ വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് അൾട്രാവയലറ്റ് തരംഗം എന്നു പറയുന്നത്. അൾട്രാവയലെറ്റ് വികിരണങ്ങളെ അവയുടെ തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 3 ആയി തരംതിരിച്ചിരിക്കുന്നു: അൾട്രാവയലെറ്റ്‌  A (315-400 നാനോമീറ്റർ ) അൾട്രാവയലെറ്റ്‌  B (280-315 നാനോമീറ്റർ) അൾട്രാവയലെറ്റ്‌  C (100-280 നാനോമീറ്റർ) അൾട്രാവയലെറ്റ്‌  C  എന്ന ഏറ്റവും അപകടകാരിയായ UV റേഡിയേഷനെ ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നു അതുകൊണ്ട് തന്നെ അത് ഭൂമിയിൽ എത്തുന്നില്ല.


Related Questions:

Tusk of Elephant is modified

ചുവടെ നല്കിയിരിക്കുന്നതിൽ ചെറുകുടലുമായി യോജിച്ച പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക.

  1. ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.
  2. വില്ലസുകൾ കാണപ്പെടുന്ന ഭാഗം.
  3. ജലവും ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.

    സിനാപ്സ് - ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    1. i. രണ്ട് നെഫ്രോണുകൾക്കിടയിൽ കാണുന്നു.
    2. ii. പേശികോശത്തിനും ന്യൂറോണിനുമിടയിൽ കാണുന്നു.
    3. iii. രണ്ട് ന്യൂറോണുകൾക്കിടയിൽ കാണുന്നു.
    4. iv. രണ്ട് പേശീ കോശങ്ങൾക്കിടയിൽ കാണുന്നു.
      എയ്ഡ്‌സിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ഏത് സംഘടനയാണ്?
      കീടനാശിനികൾ ഡീസൽ അല്ലെങ്കിൽ പാരഫിൻ ഓയിൽ പോലുള്ള ഹൈഡ്രോ കാർബൺ അടിസ്ഥാനമാക്കിയുള്ള കരിയർ ലായനി ചേർത്ത് ഉപയോഗിക്കുന്ന തരാം ഫോഗിങ് ഏതാണ് ?