ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
1.ലോഹ അയിരുകളുടെ മുഖ്യ ഉറവിടം ആണ് ആഗ്നേയശിലകൾ.
2.ഭൂവൽക്കത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ആഗ്നേയ ശിലകളാൽ നിർമിതമാണ്.
3.ആഗ്നേയ ശിലകളിൽ നിന്നാണ് മറ്റു ശിലകൾ രൂപം പ്രാപിക്കുന്നത്.
A1,2
B1,3
C2,3
D1,2,3
Answer:
D. 1,2,3
Read Explanation:
ആഗ്നേയ ശിലകൾ
- ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ് ആഗ്നേയ ശില (igneous rock).
- മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്.
- ലാവ ഘനീഭവിച്ച് രൂപം പ്രാപിക്കൗന്നവയാണ് ഇത്തരം ശിലകൾ.
- ശകതമായ താപം മൂലം സൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ ആഗ്നേയശില എന്നു വിളിക്കുന്നത്.
- ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം.
- ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകൾ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്.
- സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വർദ്ധനവ്, മർദ്ദത്തിന്റെ കുറയൽ, ഘടനയിലെ വ്യതിയാനം.
- 700-ലേറെ തരം ആഗ്നേയശിലകളുണ്ട്.
- ഇവയിൽ മിക്കതും ഭൂമിയുടെ ഉപരിതലത്തിന് താഴെയാണ്.
- മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്ക് രൂപമാറ്റം സംഭവിച്ചു രൂപംകൊള്ളുന്നത് ആകയാൽ, ആഗ്നേയശിലകളെ പിതൃ ശില,പ്രാഥമിക ശില,അടിസ്ഥാനശില,ശിലകളുടെ മാതാവ് എന്നെല്ലാം വിളിക്കുന്നു.
- ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ത സ്വഭാവസവിശേഷതകൾ കാണിക്കുന്നു.
ആഗ്നേയ ശിലകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം :
1.ആന്തരാഗ്നേയ ശിലകൾ.([Intrusive Igneous Rocks)
- ഡയോറൈറ്റ്, ഗ്രാനൈറ്റ്,ഗാബോ എന്നിവ ഉദാഹരണങ്ങളാണ്.
- ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ആഴത്തിൽ മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന എല്ലാത്തരം ആന്തരാഗ്നേയശിലഖകളെയും പൊതുവെ പ്ലൂട്ടോണുകൾ എന്നാണ് അറിയപ്പെടുന്നത്.
2.ബാഹ്യാഗ്നേയശികൾ (Extrusive Igneous Rocks)
- അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ.
- ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഉദാഹരണങ്ങളാണ്.