App Logo

No.1 PSC Learning App

1M+ Downloads

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഐക്യരാഷ്ട്രസഭയുടെ ദൈനംദിന ഭരണം നടത്തുന്ന ഘടകം.

2.സെക്രട്ടറി ജനറലാണ് ഭരണതലവൻ.

3.അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.

4.സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നത് പൊതു സഭയാണ്.

A1,3,4

B1,2,3

C2,3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

ഐക്യരാഷ്ട്ര സഭയുടെ ഭരണ നിർവാഹക വിഭാഗമാണ്‌ സെക്രട്ടേറിയേറ്റ്‌ എന്നു പറയാം.ഐക്യരാഷ്ട്രസഭയുടെ ദൈനംദിന ഭരണം നടത്തുന്ന ഘടകമാണിത്. സെക്രട്ടറി ജനറലും വിവിധതലങ്ങളിലെ ഉദ്യോഗസ്ഥന്മാരും അടങ്ങുന്നതാണ്‌ സെക്രട്ടേറിയേറ്റ്‌. സുരക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് ജനറൽ അസംബ്ലിയാണ്‌ സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്‌. ഐക്യരാഷ്ട്ര സഭയുടെ മുഖ്യഭരണനിർവഹണോദ്യോഗസ്ഥനായിട്ടാണ്‌ സെക്രട്ടറിജനറലിനെ സഭയുടെ ചാർട്ടർ വിശേഷിപ്പിച്ചിരിക്കുന്നത്‌.അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.


Related Questions:

2025 നാറ്റോ ഉച്ചകോടിയുടെ വേദി
അന്തർദ്ദേശീയ നാണയനിധി (IMF) യുടെ നിലവിലെ അദ്ധ്യക്ഷ ആരാണ് ?
യു എൻ ബഹിരാകാശകാര്യ ഓഫീസിന്റെ പുതിയ മേധാവിയായി നിയമിതയായത് ആര്?
G 20 organization was formed in?
Currently how many members are in the European Union?