App Logo

No.1 PSC Learning App

1M+ Downloads

കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ ചുമതലകൾ ഇവയിൽ ഏതെല്ലാമാണ് ?

1.വിവിധ ദേവസ്വം ബോർഡുകളുടെ കീഴിൽ വരുന്ന പരമ്പരാഗത തസ്തികകൾ ഉൾപ്പെടെയുള്ള എല്ലാ തസ്തികകളിലേക്കും നിയമനങ്ങൾ നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുക.

2.നിയമനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള എഴുത്തുപരീക്ഷ,പ്രായോഗിക പരീക്ഷ,അഭിമുഖ പരീക്ഷ എന്നിവ സംഘടിപ്പിക്കുക. 

3.ജീവനക്കാരുടെ ഡി. പി. സി (വകുപ്പുതല പ്രമോഷൻ കമ്മിറ്റി ) രൂപീകരിച്ചു നിയമന കയറ്റത്തിന് ഉള്ള പട്ടിക പ്രസിദ്ധീകരിക്കുക.

4.ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് സർക്കാർ ഏൽപ്പിക്കുന്ന മറ്റു പരീക്ഷകൾ നടത്തുക.

A1,2,3,4

B2,3,4

C1,2,3

D1,3,4

Answer:

B. 2,3,4

Read Explanation:

  • വിവിധ ദേവസ്വം ബോർഡിലെ നിയമനങ്ങൾ സുതാര്യം ആക്കുന്നതിനായി 2014ലാണ് കേരളം ദേവസ്വം റിക്രൂട്ട്മെൻ്റെ ബോർഡ് രൂപീകൃതമായത്.
  • 2016 ലെ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് (ഭേദഗതി) ആക്ട് പ്രകാരം ഒരു ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് റിക്രൂട്ട്മെൻറ് ബോർഡിലെ അംഗസംഖ്യ.

കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ ചുമതലകൾ ഇവയാണ് :

  • ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന പരമ്പരാഗത തസ്തികകൾ ഒഴികെയുള്ള എല്ലാ തസ്തികകളിലേക്കും നിയമനങ്ങൾ നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുക.
  • നിയമനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള എഴുത്തുപരീക്ഷ,പ്രായോഗിക പരീക്ഷ,അഭിമുഖ പരീക്ഷ എന്നിവ സംഘടിപ്പിക്കുക.
  • ഉദ്യോഗാർഥികളുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുക.
  • കാലാകാലങ്ങളിൽ എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഭരണവ്യവസ്ഥയും പാലിച്ച് നിയമനം നടത്തുക,.
  • ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് സർക്കാർ ഏൽപ്പിക്കുന്ന മറ്റു പരീക്ഷകൾ നടത്തുക.
  • ജീവനക്കാരുടെ ഡി. പി. സി (വകുപ്പുതല പ്രമോഷൻ കമ്മിറ്റി ) രൂപീകരിച്ചു നിയമന കയറ്റത്തിന് ഉള്ള പട്ടിക പ്രസിദ്ധീകരിക്കുക.

Related Questions:

' അകമുഴിയല്‍ ' എന്ന ചടങ്ങ് ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്ഷേത്രത്തിൽ ദേവ വിഗ്രഹം സ്ത്രീശിലയാണെങ്കിൽ പ്രതിഷ്ഠിക്കുവാനുള്ള പീഠം ഏത് ശില കൊണ്ടാണ് നിർമിക്കപ്പെടുന്നത് ?
കിള്ളിയാറിന്റ്റെ തീരത്തു സ്ഥിതിചെയ്യുന്ന ക്ഷേത്രം ഏതാണ് ?
കഥകളിയിലെ വന്ദനശ്ലോകം ആയ " മാതംഗാനനമബ്‌ജവാസരമണീം .. "എന്ന കാവ്യം രചിക്കപ്പെട്ടത് ഏത് ക്ഷേത്രത്തിൽ വച്ചാണ് ?
ചിദംബരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?