App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ പത്രങ്ങളും അവയുമായി ബന്ധപ്പെട്ട വ്യക്തികളും തന്നിരിക്കുന്നു. അവയിൽ ശരിയായ ജോടി കണ്ടെത്തുക.

i) മാതൃഭൂമി – കെ. പി. കേശവമേനോൻ 

ii) കേരള  കൗമുദി  -  സി.വി. കുഞ്ഞുരാമൻ

iii) അൽ അമീൻ - വക്കം അബ്ദുൾ ഖാദർ മൗലവി

Ai, iii

Bi, ii

Cii, iii

Di, ii , iii

Answer:

B. i, ii

Read Explanation:

മാതൃഭൂമി

  • 1923 മാർച്ച് 15 ന് കെ. പി. കേശവമേനോൻ ആണ് മാതൃഭൂമി പത്രം സ്ഥാപിച്ചത്.
  • കോഴിക്കോട് നിന്നും ആണ് മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.
  • മാതൃഭൂമി പത്രത്തിന്റെ ആപ്തവാക്യം "സത്യം സമത്വം സ്വാതന്ത്ര്യം".

കേരളകൗമുദി

  • 'കേരളകൗമുദി'യുടെ സ്ഥാപക പത്രാധിപൻ : സി.വി. കുഞ്ഞുരാമൻ
  • 1911ല്‍ കൊല്ലം ജില്ലയിലെ മയ്യനാട്‌ നിന്നും വാരികയായിട്ടാണ് കേരളകൗമുദി പ്രസിദ്ധീകരണം ആരംഭിച്ചത്.
  • ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ആദ്യമായി പ്രചരിപ്പിച്ച പത്രം 

അൽ അമീൻ

  • 1924-ൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകണമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ.
  • 1931 വരെ ‘അൽ അമീൻ‘ ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു.
  • പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ ആരംഭിച്ച പത്രം - അൽ - അമീൻ
  • അൽ - അമീൻ പത്രത്തിൻറെ ആദ്യ കോപ്പിയിൽ ആശംസാ സന്ദേശം എഴുതിയത് - വള്ളത്തോൾ നാരായണ മേനോൻ.
  • രണ്ടാം ലോക മഹായുദ്ധ സമയത്ത് "കോൺഗ്രസ്സും യുദ്ധവും" എന്ന മുഖപ്രസംഗം പ്രസിദ്ധീകരിച്ച പത്രം 

 


Related Questions:

കാഷായവും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആര്?
ശ്രീനാരായണ ഗുരു ശിവഗിരിയിൽ ബ്രഹ്മവിദ്യാലയം സ്ഥാപിച്ച വർഷം ഏതാണ് ?
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം :
ഒറ്റപ്പാലത്തു ചേർന്ന കെ. പി. സി. സി സമ്മേളനത്തിൽ വി ടി ഭട്ടതിരിപ്പാട് പങ്കെടുത്ത വർഷം?
നടരാജ ഗുരു ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ' നാരായണ ഗുരുകുലം ' ആരംഭിച്ച വർഷം ഏതാണ് ?