Challenger App

No.1 PSC Learning App

1M+ Downloads

ഗദ്ദർ പാർട്ടിയുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ രൂപീകരിക്കപ്പെട്ടു.

2.1923 ലാണ്  ഗദ്ദർ പാർട്ടി രൂപീകരിക്കപ്പെട്ടത്.

3.ആദ്യ പ്രസിഡൻറ് സോഹൻ സിംഗ് ബാക്ന  ആയിരുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

B. 1,3

Read Explanation:

ഗദ്ദർ പ്രസ്ഥാനം

  • ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും താമസിച്ചിരുന്ന ഇന്ത്യൻ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ടിരുന്ന ഒരു വിപ്ലവ പ്രസ്ഥാനമായിരുന്നു ഗദ്ദർ പ്രസ്ഥാനം
  • 1913 ൽ  വടക്കെ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരാണ് ഗദ്ദർ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയത്.
  • ലാലാ ഹർദയാലായിരുന്നു മുഖ്യ നേതാവും സ്ഥാപകനും.
  • ‘പസിഫിക് കോസ്റ്റ് ഹിന്ദു അസോസിയേഷൻ’ എന്നായിരുന്നു സംഘടനയുടെ ആദ്യപേര്
  • 'ഗദ്ദർ' എന്ന വാക്കിന് ഉറുദു/പഞ്ചാബി ഭാഷയിലെ അർത്ഥം - വിപ്ലവം 
  • ആദ്യ പ്രസിഡന്റ് - സോഹൻസിങ് ഭക്ന 
  • ആദ്യ ജനറൽ സെക്രട്ടറി - ലാലാ ഹർദയാൽ
  • ആസ്ഥാനം - യുഗാന്തർ ആശ്രമം (സാൻ ഫ്രാൻസിസ്കോ)
  • ഗദ്ദർ പാർട്ടി 1913 നവംബർ ഒന്നു മുതൽ പ്രസിദ്ധീകരണമാരംഭിച്ച വാരിക - ഗദ്ദർ 
  • മുദ്രാവാക്യം - അംഗ്രേസി രാജ് കാ ദുഷ്മൻ  (ബ്രിട്ടീഷ് ഭരണത്തിന്റെ ശത്രു)

Related Questions:

സായുധ വിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കാൻ ശ്രമിച്ച തീവ്രവിപ്ലവ സംഘടന ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം യങ് ബംഗാൾ പ്രസ്ഥാനം ആണ്.
  2. യങ് ബംഗാൾ പ്രസ്ഥാനം ആരംഭിച്ചത് ഹെൻറി വിവിയൻ ഡെറോസിയൊ ആണ്.
  3. ഇന്ത്യയിലെ ആദ്യ വനിത കോളേജ് നളന്ദ സർവകലാശാല ആണ്.
    Who was the first President of All India Muslim League?
    Who organized the group called "Khudaikhitmatgars” ?
    Which of the following organizations was founded by Dadabhai Naoroji in 1866?