App Logo

No.1 PSC Learning App

1M+ Downloads

ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) ഗവൺമെൻ്റിന്  അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ  പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.

2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും. 

3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.

4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

A1, 2, 3, 4

B1, 2, 3

C1, 3, 4

D1, 3

Answer:

A. 1, 2, 3, 4

Read Explanation:

ഗവൺമെൻ്റിനെ വിമർശിക്കുന്നതുൾപ്പെടെയുള്ള വിവിധ അവകാശങ്ങൾ ഭരണഘടന ജനങ്ങൾക്ക് നൽകുന്നു.


Related Questions:

.Who expressed the view that the Constitution of India ‘is workable, it is flexible and it is strong enough to hold the country together both in peace time and in war time’?

കാലഗണനാക്രമത്തിൽ എഴുതുക: 

 a) ഭരണഘടനയുടെ കരടുരൂപം തയാറാക്കാൻ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. 

 b) ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 

c) ഭരണഘടനാ നിർമാണസഭയിലേക്കുള്ള തിരഞ്ഞടുപ്പ് നടന്നു. 

d) ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം. നടന്നു,

ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയിൽ പെടാത്തത് ഏത് ?

  1. ആദ്യത്തെ ലിഖിത ഭരണഘടന.
  2. ഏറ്റവും വലിയ ലിഖിത ഭരണഘടന.
  3. ഭരണഘടന എഴുതി പൂർത്തീകരിക്കാൻ 3 വർഷവും 11 മാസവും 18 ദിവസവും എടുത്തു.
  4. ഇപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ VIII പട്ടികകൾ ഉണ്ട്.
Which part of the Indian Constitution deals with Fundamental Rights ?
How many Articles and Schedules were originally there in the Indian Constitution?